Saturday, March 14, 2026 Last Updated 21 Min 46 Sec ago English Edition
Todays E paper
Ads by Google
Friday 13 Mar 2026 09.48 AM

മെക്‌സിക്കോ തീരത്തടിഞ്ഞ് ഓര്‍ ഫിഷ്: പ്രകൃതി ദുരന്തങ്ങള്‍ക്ക് മുന്നോടിയായി കരയിലെത്തുന്ന മത്സ്യം

oar-fish, mexico, beach

പ്രകൃതി ദുരന്തങ്ങള്‍ക്ക് മുന്നോടിയായി തീരത്തടിയുമെന്ന് വിശ്വസിക്കുന്ന ഓര്‍ഫിഷ് അഥവാ 'ഡൂംസ്‌ഡേ ഫിഷിനെ' കടല്‍ത്തീരത്ത് കണ്ടെത്തി. മെക്‌സിക്കയിലെ കാബോ സാന്‍ ലൂക്കാസയിലെ ബീച്ചിലാണ് ഓര്‍ മത്സ്യത്തെ കണ്ടെത്തിയത്. ജാപ്പനീസ് വിശ്വാസ പ്രകാരം ആഴക്കടല്‍ മത്സ്യങ്ങളായ ഓര്‍ഫിഷ് പ്രകൃതി ദുരന്തങ്ങള്‍ക്കു മുന്‍പാണ് കടലിന്റെ മേലേ തട്ടിലേക്ക് എത്തുന്നത്. വിഡിയോ വൈറലായതോടെ സോഷ്യല്‍ മീഡിയ ലോകം ആകെ ആശങ്കയിലാണ്.

മോണിക്ക പിറ്റങ്കര്‍ എന്ന യുവതിയും സഹോദരിയുമാണ് കടല്‍ത്തീരത്ത് ഓര്‍ മത്സ്യത്തെ കണ്ടതിന്റെയും കടലിലേക്ക് തിരിച്ചുവിടുന്നതിന്റെയും ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ചത്. വളരെ തിളക്കമുള്ള റിബണ്‍ പോലുള്ള വസ്തുവിനെ കണ്ടാണ് ഇവര്‍ അടുത്തേക്ക് ചെന്നത്. ഇന്നേവരെ കണ്ടില്ലാത്ത ഒന്നായിരുന്നു അത്. കടല്‍തീരത്ത് കിടന്ന് പിടയ്ക്കുന്നത് കണ്ട് ദയ തോന്നി അതിനെ കടലിലേക്ക് തന്നെ വിടുകയായിരുന്നു. എന്ത് ജീവിയാണ് അതെന്ന് അറിയാത്തത് കൊണ്ടുതന്നെ പലരും സഹായിക്കാന്‍ വിമുഖത കാണിച്ചുവെന്നും ഇവര്‍ പറയുന്നു.

പൊതുവെ മുദ്രോപരിതലത്തില്‍ നിന്നും 656 മുതല്‍ 3,200 അടി വരെ താഴ്ചയിലാണ് ഓര്‍മത്സ്യങ്ങള്‍ ജീവിക്കുന്നത്. ആഴക്കടലില്‍ വസിക്കുന്ന ഓര്‍മത്സ്യങ്ങള്‍ കടലിനടിയില്‍ ശക്തമായ ഭൂകമ്പമോ അഗ്‌നിപര്‍വത സ്‌ഫോടനമോ ഉണ്ടാകുന്ന സാഹചര്യത്തിലാണ് ജലോപരിതലത്തില്‍ എത്തുന്നതെന്നാണ് പരക്കെയുള്ള വിശ്വാസം. 2011 ല്‍ ഫുകുഷിമ ഭൂകമ്പവും സൂനാമിയും ഉണ്ടാകുന്നതിന് മുന്‍പുള്ള രണ്ടു വര്‍ഷങ്ങളില്‍ ഡസന്‍ കണക്കിന് ഓര്‍മത്സ്യങ്ങള്‍ തീരത്തു വന്നടിഞ്ഞതായി കണ്ടെത്തിയതോടെ ഈ വിശ്വാസത്തിന് ആക്കം കൂടുകയും ചെയ്തു. എന്നാല്‍ ഇക്കാര്യത്തിന് ശാസ്ത്രീയ അടിത്തറയില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

Ads by Google
Friday 13 Mar 2026 09.48 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW