Friday, March 13, 2026 Last Updated 11 Min 28 Sec ago English Edition
Todays E paper
Ads by Google
Friday 13 Mar 2026 10.14 AM

കണ്ടാല്‍ എടുത്തു കൊഞ്ചിക്കാന്‍ തോന്നും! പക്ഷേ ഭീകരനാണ് കൊടും ഭീകരന്‍

otter, dangerous, bite

വെള്ളത്തില്‍ മലര്‍ന്നുകിടന്ന് കൈകോര്‍ത്ത് നടക്കുന്ന വളരെ ഓമനത്തം തോന്നുന്ന നീര്‍നായ്ക്കളുടെ(Otter) വീഡിയോകള്‍ സോഷ്യല്‍ മീഡിയയിലൂടെ നാം ധാരാളം കണ്ടിട്ടുണ്ട്. പൂച്ചയുടേതു പോലുള്ള മീശയും വട്ടക്കണ്ണുകളുമുള്ള ഈ കുട്ടി ജീവികളെ കണ്ടാല്‍ ആര്‍ക്കായാലും ഒന്ന് കൊഞ്ചിക്കാനും വളര്‍ത്താനുമൊക്കെ തോന്നിപ്പോകും. എന്നാല്‍ ഈ 'ക്യൂട്ട്' ലുക്ക് വെറുമൊരു മുഖംമൂടി മാത്രമാണെന്ന കാര്യം നാം മറന്നുപോകരുത്. വിചാരിക്കുന്നതിലും അപകടകാരികളാണ് ഇവ. ഈയിടെ നമ്മുടെ നാട്ടിലും നീര്‍നായ കടിച്ച് പലരും ചികിത്സ തേടിയതായി റിപ്പോര്‍ട്ടുകളുണ്ട്.

നീര്‍നായ്ക്കള്‍ പൊതുവെ അക്രമകാരികളല്ലെങ്കിലും സ്വന്തം അതിര്‍ത്തിയുടെ കാര്യത്തില്‍ കണിശക്കാരാണ്. തങ്ങളുടെ ആവാസവ്യവസ്ഥയിലേക്ക് ആരെങ്കിലും കടന്നുകയറുന്നതോ, തങ്ങള്‍ക്ക് ഭീഷണിയുണ്ടെന്നോ തോന്നിയാല്‍ ഇവര്‍ അക്രമാസക്തരാകും. പ്രകോപിപ്പിച്ചാല്‍ മാത്രം ആക്രമിക്കുന്നവരാണെങ്കിലും ഇവയെ നേരിടുമ്പോള്‍ വലിയ ജാഗ്രത വേണം. വിനോദസഞ്ചാര കേന്ദ്രങ്ങളിലും പുഴയോരങ്ങളിലും ഇവയെ കാണുമ്പോള്‍ ദൂരെ മാറിനില്‍ക്കുന്നതാണ് ഉചിതം. ഇവയുടെ കടിയേറ്റാല്‍ ഉടന്‍ തന്നെ വൈദ്യസഹായം തേടേണ്ടത് അത്യന്താപേക്ഷിതമാണ്.

Ads by Google
Friday 13 Mar 2026 10.14 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW