Friday, March 13, 2026 Last Updated 11 Min 39 Sec ago English Edition
Todays E paper
Ads by Google
Tuesday 20 Jan 2026 09.30 AM

ജീവിച്ചിരുന്നപ്പോള്‍ കാമുകിക്ക് നല്‍കിയത് 23 കോടിയോളം രൂപ: ഭര്‍ത്താവിന്റെ മരണശേഷം ഭാര്യ കണ്ടെത്തിയത് ഞെട്ടിക്കുന്ന കാര്യങ്ങള്‍

husband, cheat, wife

ദാമ്പത്യജീവിതത്തില്‍ പങ്കാളികള്‍ വഞ്ചിക്കപ്പെടുന്നതുമായി സംഭവങ്ങള്‍ ഈ അടുത്തകാലത്തായി വര്‍ധിച്ചുവരുകയാണ്. ഇതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയിലൂടെ ഒട്ടനവധി വാര്‍ത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഏറ്റവും അവസാനമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ചൈനയില്‍ നിന്നാണ്. ഇവിടെ ഒരു സ്ത്രീ തന്റെ ഭര്‍ത്താവിന്റെ മരണശേഷം കണ്ടെത്തിയ രഹസ്യങ്ങള്‍ കേട്ട് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയി. സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച്, അവളുടെ അന്തരിച്ച ഭര്‍ത്താവ് വര്‍ഷങ്ങളോളം ഒരു രഹസ്യബന്ധം തുടര്‍ന്നിരുന്നുവെന്നും ഏകദേശം 20 മില്യണ്‍ യുവാന്‍ (ഏകദേശം 23 കോടി രൂപ) തന്റെകാമുകിക്ക് കൈമാറിയെന്നുമാണ് കണ്ടെത്തിയത്.

ഷാങ്ഹായ് സ്വദേശിയായ ഷെന്‍ ആണ് 20 വര്‍ഷം നീണ്ട ദാമ്പത്യത്തിനൊടുവില്‍ താന്‍ വഞ്ചിക്കപ്പെടുകയായിരുന്നുവെന്ന് തിരിച്ചറിഞ്ഞത്. 2022 മെയ് മാസത്തില്‍ ഭര്‍ത്താവ് ജിന്‍ അന്തരിച്ചതിനെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ വ്യക്തിപരമായ രേഖകള്‍ പരിശോധിച്ചപ്പോഴാണ് 2015 മുതല്‍ 'താവോ' എന്ന സ്ത്രീയുമായി അദ്ദേഹം രഹസ്യബന്ധം പുലര്‍ത്തിയിരുന്നതായി ഷെന്‍ കണ്ടെത്തിയത്. വെറുമൊരു ബന്ധം എന്നതിലുപരി, കുടുംബത്തിന്റെ പൊതുസമ്പാദ്യത്തില്‍ നിന്ന് 19 മില്യണ്‍ യുവാനിലധികം (ഏകദേശം 23 കോടി രൂപ) ജിന്‍ രഹസ്യമായി താവോയ്ക്ക് കൈമാറിയെന്നും ഷെന്‍ തിരിച്ചറിഞ്ഞു.

തന്റെ അറിവോ സമ്മതമോ ഇല്ലാതെ നടന്ന ഈ പണമിടപാടുകള്‍ക്കെതിരെ ഷെന്നും മക്കളും കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചു. വിവാഹ ജീവിതത്തിനിടയില്‍ ഉണ്ടാക്കുന്ന സ്വത്തുക്കള്‍ ദമ്പതികളുടെ സംയുക്ത സ്വത്താണെന്നും അത് പങ്കാളിയോട് ചോദിക്കാതെ മറ്റൊരാള്‍ക്ക് സമ്മാനമായി നല്‍കാന്‍ കഴിയില്ലെന്നും അവര്‍ കോടതിയില്‍ വാദിച്ചു.
കേസ് പരിഗണിച്ച കോടതി ഷെന്നിന് അനുകൂലമായി വിധി പുറപ്പെടുവിച്ചു. ജിന്‍ തന്റെ) പങ്കാളിയെ അറിയിക്കാതെ ഇത്രയും വലിയ തുക മറ്റൊരു സ്ത്രീക്ക് നല്‍കിയത് നിയമപരമായി നിലനില്‍ക്കില്ലെന്ന് കോടതി നിരീക്ഷിച്ചു. ജിന്‍ മരിക്കുന്നതിന് മുന്‍പ് തന്നെ താവോ 5.4 മില്യണ്‍ യുവാന്‍ അദ്ദേഹത്തിന് തിരികെ നല്‍കിയിരുന്നു. അതിനാല്‍ ബാക്കി തുകയായ 14 മില്യണ്‍ യുവാന്‍ (ഏകദേശം 17 കോടിയോളം രൂപ) ഉടന്‍ തന്നെ ഷെന്നിന് തിരികെ നല്‍കാന്‍ കോടതി ഉത്തരവിട്ടു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW