Thursday, March 12, 2026 Last Updated 53 Min 39 Sec ago English Edition
Todays E paper
Ads by Google
Wednesday 14 Jan 2026 06.20 PM

LOT -ദി വാല്യൂ ഷോപ്പ് സാല്‍മിയയിലെ ദി വാക്ക് മാളില്‍ പ്രവര്‍ത്തനമാരംഭിച്ചു

LOT

കുവൈത്ത്‌സിറ്റി:'ലോട്ട്-ദി വാല്യൂ' ഷോപ്പ് സാല്‍മിയയിലെ സാലൈം അല്‍ മുബാറഖ് സ്ട്രീറ്റിലെ ദി വാക്ക് മാളില്‍ പ്രവര്‍ത്തനമാരംഭിച്ചു.ലോട്ട് ദി വാല്യൂവിന്റെ കുവൈത്തിലെ രണ്ടാമത്തെ ഔട്ട്‌ലെറ്റ് ആണിത്.
2200 ചതുരശ്ര മീറ്ററില്‍ വ്യാപിച്ചുകിടക്കുന്ന വാക്ക് മാള്‍ കൊമേഴ്‌സ്യല്‍ കോംപ്ലക്‌സിലാണ് രണ്ടാമത്തെ ഔട്ട്‌ലെറ്റ്. ആദ്യ സ്റ്റോറിനിന്നുള്ള പ്രചോദനം അടിസ്ഥാനമാക്കി,കുവൈത്തിലുടനീളം കൂടുതല്‍ ഷോപ്പിംഗ് അനുഭവം നല്‍കാനാണ് ലക്ഷ്യമുള്ളതെന്ന് ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണലിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അഷ്‌റഫ് അലി M.A. വ്യക്തമാക്കി.
തദ്ദവസരത്തില്‍,മുജീബ് റഹ്മാന്‍ (ബൈയിംഗ് ഡയറക്ടര്‍ ), ശ്രീജിത് (കുവൈറ്റ് റീജിയന്‍ ഡയറക്ടര്‍ ), കുവൈറ്റ് റീജിയണല്‍ ഡയറക്ടര്‍ സക്കീര്‍ ഹുസൈന്‍,ലുലു മാനേജ്‌മെന്റിലെ മുതിര്‍ന്ന അംഗങ്ങളും എന്നിവരും സന്നിഹിതരായിരുന്നു.

LOT

പുതിയ ഔട്ട്‌ലെറ്റിലെ ഇനങ്ങളുടെ വലിയ ശേഖരം കെഡി 1.900 ന് താഴെയുള്ള വിലയ്ക്ക് ലഭ്യമാകും.
ദൈനംദിന ജീവിതശൈലി ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി രൂപകല്‍പ്പന ചെയ്ത വിഭാഗങ്ങളുടെ മിശ്രിതമാണ് പുതിയ സ്റ്റോറില്‍ അവതരിപ്പിക്കുന്നത്. ഫാഷന്‍ വസ്ത്രങ്ങള്‍, പാദരക്ഷകള്‍, കളിപ്പാട്ടങ്ങള്‍, ലേഡീസ് ആക്‌സസറികള്‍, ഗാര്‍ഹിക അവശ്യവസ്തുക്കള്‍, സ്റ്റേഷനറി, ആഭരണങ്ങള്‍, ഹോം ഡെക്കോര്‍, ട്രാവല്‍ ആക്‌സസറികള്‍ എന്നിവയെല്ലാം ഒരേ മേല്‍ക്കൂരയ്ക്ക് കീഴില്‍ എത്തികുകയന്നെതാണ് ഉദ്ദ്യേശ്യം.

Ads by Google
Ads by Google
TRENDING NOW