Wednesday, March 11, 2026 Last Updated 16 Min 45 Sec ago English Edition
Todays E paper
Ads by Google
Saturday 10 Jan 2026 05.37 PM

പ്രൗഢഗംഭീരമായി 'വിശ്വ ഹിന്ദി ദിവസ്' ആചരിച്ച് കുവൈത്ത് ഇന്ത്യന്‍ എംബസി

HINDHI

കുവൈത്ത്‌സിറ്റി: ഇന്ത്യന്‍ എംബസിയുടെ ആഭിമുഖ്യത്തില്‍ 'വിശ്വ ഹിന്ദി ദിവസ്' വിപുലമായ രീതിയില്‍ ആഘോഷിച്ചു. കുവൈത്തിലെ 25 ഇന്ത്യന്‍ സിബിഎസ്ഇ സ്‌കൂളുകളില്‍ നിന്നുള്ള അധ്യാപകരും വിദ്യാര്‍ത്ഥികളും കുവൈത്ത് സ്വദേശികള്‍ ഉള്‍പ്പെടെ 350 ലധികം ആളുകള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്തു.

HINDHI

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദേശം പരാമര്‍ശിച്ച അംബാസഡര്‍ പരമിതാ ത്രിപതി ലോക ഹിന്ദി ദിവസ് ആഘോഷങ്ങളില്‍ ആവേശകരമായ പങ്കാളിത്തത്തിന് പങ്കെടുത്ത എല്ലാവരേയും അഭിനന്ദിച്ചു. അംബാസഡര്‍ ത്രിപതി ഹിന്ദി പാരായണ മത്സരത്തിലെ വിജയികള്‍ക്ക് അവാര്‍ഡുകള്‍ സമ്മാനിക്കുകയും നാല് കുവൈറ്റ് പൌരന്മാരെ ആദരിക്കുകയും ചെയ്തു.
HINDHI

മുബാറക് റാഷിദ് അല്‍-അസ്മി (ഗായകന്‍) സാദ് ധാഹെര്‍ സാദൂണ്‍ അല്‍-റഷീദി (മുന്‍ നാഷണല്‍ ഗാര്‍ഡ് ഓഫീസര്‍) ഇമാന്‍ ഹുസൈന്‍ അലി അല്‍കൌട്ട് (ചെസ്സ് ഫെഡറേഷന്‍, കുവൈറ്റ് അംഗം), സലാഹ് എ എം ഖലാഫ് (ബിസിനസ്) ഹിന്ദി ഭാഷമാനസിലാക്കാനും പ്രോസഹിപ്പിക്കുന്നതിനും ആദരിച്ചത്.
HINDHI

'വിശ്വ ഹിന്ദി ദിവസിന്' മുന്നോടിയായി കുവൈത്തിലെ 25 സി. ബി. എസ്. ഇ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ 3 പ്രായ വിഭാഗങ്ങള്‍ക്കായി ഹിന്ദി പാരായണ മത്സരങ്ങള്‍ സംഘടിപ്പിച്ചിരുന്നു.വിജയികളുടെ കവിതകളുടെ അവതരണങ്ങളും പരിപാടിയില്‍ ഒരുക്കിയിരുന്നു.
HINDHI

ഹിന്ദി ഭാഷയെ പ്രോത്സാഹിപ്പിക്കുന്നതിന് മത്സരങ്ങള്‍ കൂടാതെ, ശില്‍പശാലകള്‍, സാംസ്‌കാരിക പരിപാടികള്‍ തുടങ്ങിവയും ഇന്ത്യന്‍ എംബസി നടത്തി വരുന്നുണ്ട്.

Ads by Google
Ads by Google
TRENDING NOW