Saturday, March 14, 2026 Last Updated 25 Min 28 Sec ago English Edition
Todays E paper
Ads by Google
Saturday 10 Jan 2026 02.44 PM

മുത്തുകള്‍ തുന്നിയ മനോഹര ഔട്ട്ഫ്റ്റില്‍ സുന്ദരിയായി സാറ അലി ഖാന്‍

wearing, pearl
photo-www.instagram.com/manishmalhotra05/

നടന്‍ സെയ്ഫ് അലി ഖാന്റെയും നടി അമൃത സിംഗിന്റെയും മകളായ സാറ അലി ഖാന്‍ ബോളിവുഡിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ്. 2018ല്‍ പുറത്തിറങ്ങിയ ' കേദര്‍നാഥ്' എന്ന ചിത്രത്തിലൂടെയായിരുന്നു സാറയുടെ അരങ്ങേറ്റം. അഭിനയത്തില്‍ എന്നതുപോലെ തന്നെ ഫാഷന്‍ ലോകത്തും സജീവമാണ് സാറ. ഇപ്പോഴിതാ മനീഷ് മല്‍ഹോത്ര പങ്കുവച്ച സാറയുടെ ചിത്രമാണ് ശ്രദ്ധ നേടുന്നത്.

മനീഷ് മല്‍ഹോത്രയുടെ സിഗ്നേച്ചര്‍ ' പേള്‍സ്റ്റോറി' കൗച്ചറില്‍ നിന്നുളള ഗൗണ്‍ ധരിച്ച സാറയുടെ ചിത്രങ്ങളാണിത്.

പേളും സ്വരോവിസ്‌കി ക്രിസ്റ്റലുകളും തുന്നിച്ചേര്‍ത്ത ഈ ഔട്ട്ഫിറ്റ് വെറുമൊരു ഫാഷന്‍ സ്റ്റേറ്റ്‌മെന്റിന് അപ്പുറം, വരുംതലമുറകളിലേക്ക് കൈമാറാന്‍ കഴിയുന്ന ഒരു അമൂല്യവസ്തുവാണെന്നാണ് മനീഷ് മല്‍ഹോത്ര പറയുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW