-->
തിരുവനന്തപുരം: ജമാഅത്തെ ഇസ്ലാമിയുടെയും എസ്.ഡി.പി.ഐയുടെയും റിമോട്ട് കണ്‍ട്രോളില്‍ പ്രവര്‍ത്തിക്കുന്ന ദുര്‍ബലമായ കോണ്‍ഗ്രസിന് കേരളത്തെ വിട്ടുകൊടുക്കണോ അതോ ലജ്ജയില്ലായ്മയും കാപട്യവും മുഖമുദ്രയാക്കിയ സി.പി.ഐ.എമ്മിനെ വീണ്ടും വിശ്വസിക്കണോ എന്നും വികസനത്തിനും സമാധാനത്തിനും ബിജെപിയെ തിരഞ്ഞെടുക്കണമോയെന്നും കേരളം ആലോചിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരന്‍. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്റെ വിമര്‍ശനം.
അതോ വോട്ട് ബാങ്ക് നഷ്ടപ്പെടുമെന്ന ഭയത്താല്‍ മാത്രം പെട്ടെന്ന് 'ജമാഅത്ത് വിരുദ്ധ' വേഷം കെട്ടുന്ന എല്‍ഡിഎഫിനെയും എസ്ഡിപിഐയുടെ റിമോട്ടില്‍ പ്രവര്‍ത്തിക്കുന്ന യുഡിഎഫിനെയും തള്ളിക്കളഞ്ഞ് വികസനത്തിലേക്കും അവസരങ്ങളിലേക്കും ഉത്തരവാദിത്തമുള്ള ഭരണത്തിലേക്കും വികസനത്തിനും സമാധാനത്തിനും നയിക്കാന്‍ ബിജെപിയെ തിരഞ്ഞെടുക്കണമെന്നും രാജീവ് ചന്ദ്രശേഖര്‍ ആവശ്യപ്പെട്ടു.
ഈ അധമമായ വിഭജന രാഷ്ട്രീയത്തേക്കാള്‍ മികച്ചത് കേരളം അര്‍ഹിക്കുന്നു. ഓരോ മലയാളിയുടെയും കൂട്ടായ ഉത്തരവാദിത്തമാണ് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇത്തരമൊരു സംസ്‌കാരത്തെ തള്ളിക്കളഞ്ഞ്, വികസനത്തിലേക്കും അവസരങ്ങളിലേക്കും ഉത്തരവാദിത്തമുള്ള ഭരണത്തിലേക്കും സംസ്ഥാനത്തെ മുന്നോട്ട് നയിക്കുക എന്നത് എന്നും രാജീവ് ചന്ദ്രശേഖര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
രാജീവ് ചന്ദ്രശേഖര്‍ ഫേസ്ബുക്കില്‍ കുറിച്ചത്
ജമാഅത്തെ ഇസ്ലാമിയുടെയും എസ്.ഡി.പി.ഐയുടെയും റിമോട്ട് കണ്‍ട്രോളില്‍ പ്രവര്‍ത്തിക്കുന്ന ദുര്‍ബലമായ കോണ്‍ഗ്രസിന് കേരളത്തെ വിട്ടുകൊടുക്കണോ? അതോ വോട്ട് ബാങ്ക് നഷ്ടപ്പെടുമെന്ന ഭയത്താല്‍ മാത്രം പെട്ടെന്ന് 'ജമാഅത്ത് വിരുദ്ധ' വേഷം കെട്ടുന്ന, ലജ്ജയില്ലായ്മയും കാപട്യവും മുഖമുദ്രയാക്കിയ സി.പി.എമ്മിനെ വീണ്ടും വിശ്വസിക്കണോ?
ഈ അധമമായ വിഭജന രാഷ്ട്രീയത്തേക്കാള്‍ മികച്ചത് കേരളവും നമ്മുടെ കുട്ടികളും അര്‍ഹിക്കുന്നു. ഓരോ മലയാളിയുടെയും കൂട്ടായ ഉത്തരവാദിത്തമാണ് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇത്തരമൊരു സംസ്‌കാരത്തെ തള്ളിക്കളഞ്ഞ്, വികസനത്തിലേക്കും അവസരങ്ങളിലേക്കും ഉത്തരവാദിത്തമുള്ള ഭരണത്തിലേക്കും സംസ്ഥാനത്തെ മുന്നോട്ട് നയിക്കുക എന്നത്.