Wednesday, March 11, 2026 Last Updated 34 Min 17 Sec ago English Edition
Todays E paper
Ads by Google
Sunday 04 Jan 2026 02.43 PM

ഓവർസീസ് എൻ.സി.പി കുവൈത്ത് വഫ്ര കാർഷിക മേഖലയിലെ തൊഴിലാളികൾക്ക് കിറ്റുകൾ വിതരണം ചെയ്തു

ONCP
ONCP

കുവൈറ്റ് സിറ്റി: ഓവർസീസ് എൻ സി പി കുവൈറ്റ് കമ്മിറ്റി, സംഘടനയുടെ സാമൂഹിക സേവന ദിനാചരണത്തിന്റെ ഭാഗമായി 2026 പുതുവത്സര ദിനത്തോടനുബന്ധിച്ച് വഫ്ര കാർഷിക മേഖലയിലെ - ഇന്ത്യ, ബംഗ്ലാദേശ് സ്വദേശികളായ സാധാരണക്കാരായ തൊഴിലാളികൾക്കായി ഭക്ഷണവും, പുതുവത്സര സമ്മാനവും ഉൾപ്പടെയുള്ള കിറ്റുകൾ വിതരണം ചെയ്തു. എൻ സി പി ഓവർസീസ് സെൽ ദേശീയ അധ്യക്ഷനും
ലോക കേരള സഭ പ്രതിനിധിയുമായ ബാബു ഫ്രാൻസീസ് ഉദ്ഘാടനം നിർവ്വഹിച്ചു.
[IMG]
ഒ എൻ സി പി കുവൈറ്റ് വൈസ് പ്രസിഡൻ്റ് പ്രിൻസ് കൊല്ലപ്പിള്ളിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജോയിൻ്റ്
സെക്രട്ടറി അശോകൻ തിരുവനന്തപുരം സ്വാഗതം പറഞ്ഞു.
എക്സിക്യൂട്ടീവ് അംഗങ്ങളായ സണ്ണി കെ അല്ലീസ് ,പ്രദീപ് , ജിനു വാകത്താനം , സിവിയ പ്രദീപ് എന്നിവർ പരിപാടികൾക്ക്
നേതൃത്വം നൽകി. അബ്ദുൾ അസീസ് കോഴിക്കോട് പരിപാടിയിൽ പങ്കെടുത്തവർക്ക് നന്ദി പറഞ്ഞു

Ads by Google
Ads by Google
TRENDING NOW