Thursday, March 12, 2026 Last Updated 59 Min 1 Sec ago English Edition
Todays E paper
Ads by Google
Friday 02 Jan 2026 11.53 AM

അച്ഛാ എന്നെ കണ്ടില്ലെങ്കില്‍ സ്‌റ്റേഷനിലോട്ട് പോന്നോളു! പള്ളിപ്പെരുന്നാളിനിടെ പോലീസുകാരന്റെ കൈപിടിച്ച് കുരുന്ന്

kid, viral, video, police, church, festival

കുട്ടികളുടെ വീഡിയോയ്ക്ക് സോഷ്യല്‍ മീഡിയയില്‍ കാഴ്ചക്കാര്‍ ഏറെയാണ്. കാരണം അവരുടെ ചിരിയും കളിയും കുസൃതിയും കാണാന്‍ തന്നെ എന്ത് രസമാണ്. ഇപ്പോഴിതാ ആള്‍ക്കൂട്ടത്തിനിടയില്‍പ്പെട്ട ഒരു കുട്ടിയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പള്ളിപ്പെരുന്നാളിനിടയില്‍ ഒരു കുഞ്ഞ് തന്റെ നേരെ കൈനീട്ടിയ പോലീസുകാരന്റെ കൈയും പിടിച്ച് പോകുന്നതാണ് വീഡിയോയില്‍ ഉള്ള പോലീസുകാരന്‍ കൈനീട്ടിയതും ഒരു നിമിഷം പോലും ചിന്തിക്കാതെ കൈകൊടുത്ത് ഒപ്പം പോവുകയായിരുന്നു കുട്ടി.

ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനൊപ്പം കുട്ടി നടന്നുപോകുന്നതും ദൃശ്യങ്ങളിലുണ്ട്. 'ഐ ആം ട്രാപ്പ്ഡ്' എന്ന ക്യാപ്ഷനോടൊപ്പമാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് ഇതിന് ലൈക്കും കമന്റുറുമായി രംഗത്തെത്തുന്നത്.

'അച്ഛാ കരം അടച്ച രസീതും രണ്ടു ജാമ്യക്കരെയും കൊണ്ട് നോര്‍ത്ത് സ്‌റ്റേഷനിലേക്ക് പോരെ', 'ലെ അച്ഛന്‍: നീ പോലീസിനെ പറഞ്ഞ് മനസിലാക്ക്, ഞാന്‍ വക്കീലുമായിട്ട് വരാം', 'അച്ഛന്‍ : നിന്നെ ഞങ്ങള്‍ എവിടെ ഒക്കെ അന്വേഷിച്ചു. നീ എവിടെയായിരുന്നു. കൊച്ച്: പോലീസ് സ്‌റ്റേഷനില്‍ നോക്കിയിലല്ലൊ. ഞാന്‍ അവിടെയായിരുന്നു', 'ലെ വാവ: അച്ഛാ എന്നെ പോലീസിലെടുത്തു ട്ടോ ഇങ്ങനെ പോകുന്നു കമന്റുകള്‍

Ads by Google
Ads by Google
LATEST NEWS
TRENDING NOW