Tuesday, March 10, 2026 Last Updated 8 Min 20 Sec ago English Edition
Todays E paper
Ads by Google
Wednesday 31 Dec 2025 02.15 PM

ലാപ്‌ടോപ്പ് മടിയില്‍ വെച്ചാണോ ഉപയോഗിയ്ക്കുന്നത് ; ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകാം

health, risk, laptop, lap

ഇന്ന് മിക്ക ആളുകളും ജോലിയുടെ ഭാഗമായി ഉപയോഗിയ്ക്കുന്ന ഒന്നാണ് ലാപ്‌ടോപ്. എവിടെ ഇരുന്നും ജോലി ചെയ്യാം എന്നതാണ് ലാപ്‌ടോപ്പിന്റെ ഏറ്റവും വലിയ ഗുണം. എന്നാല്‍ പലരും സൗകര്യപ്രദമായി ലാപ്‌ടോപ്പ് മടിയില്‍ വെച്ച് ഉപയോഗിയ്ക്കുന്ന ശീലം ഉണ്ട്. ലാപ്‌ടോപ്പ് മടിയില്‍ വയ്ക്കുന്നത് പക്ഷേ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. മടിയില്‍ വച്ച് കൊണ്ട് ദീര്‍ഘകാലം ലാപ്ടോപ്പും മറ്റ് ഇലക്ട്രോണിക് വസ്തുക്കളും ഉപയോഗിക്കുന്നത് ഇതിലെ ഇലക്ട്രോമാഗ്‌നറ്റിക് ഫ്രീക്വന്‍സി റേഡിയേഷന്‍ മൂലമുള്ള പ്രശ്നങ്ങളിലേക്ക് നയിക്കാം......

* ഗര്‍ഭകാല സങ്കീര്‍ണ്ണതകള്‍ - ഗര്‍ഭിണികള്‍ ലാപ്ടോപ് അടിവയറ്റിന് മുകളില്‍ നേരിട്ട് വയ്ക്കുന്നതും അപകടമാണ്. ശരീരത്തിലെ കോശങ്ങളിലൂടെ തുളച്ച് കയറുന്ന ലാപ്ടോപ്പിന്റെ റേഡിയേഷന്‍ ഗര്‍ഭപാത്രത്തില്‍ കിടക്കുന്ന കുഞ്ഞിന് വരെ പ്രശ്നമുണ്ടാക്കാം. ഇത് ഭ്രൂണത്തിന്റെ വളര്‍ച്ചയെ വരെ സ്വാധീനിക്കാം. കഴിയുന്നതും ലാപ്ടോപ്പിനെ മേശപ്പുറം പോലുള്ള കട്ടിയായ ഏതെങ്കിലും പ്രതലത്തില്‍ വച്ച് ഉപയോഗിക്കാന്‍ ശ്രമിക്കേണ്ടതാണ്. നിങ്ങളുടെ ശരീരവും ലാപ്ടോപ്പുമായി ദൂരവും വായുസഞ്ചാരവും ഉറപ്പിക്കും വിധം വേണം ലാപ്ടോപ്പ് വയ്ക്കാന്‍.

* ചര്‍മ്മത്തിന് നാശം - ദീര്‍ഘനേരം നമ്മുടെ ചര്‍മ്മവുമായി നേരിട്ട് സ്പര്‍ശിക്കുന്ന രീതിയില്‍ ലാപ്ടോപ് വയ്ക്കുന്നത് പൊള്ളലിനും 'ടോസ്റ്റഡ് സ്‌കിന്‍ സിന്‍ഡ്രോം' പോലുള്ള പ്രശ്നങ്ങള്‍ക്കും കാരണമാകാം. തുടകളില്‍ ചുവന്ന പാടുകള്‍, നിറ വ്യത്യാസം, ചര്‍മ്മ കോശങ്ങളുടെ നാശം എന്നിവയെല്ലാമാണ് ടോസ്റ്റഡ് സ്‌കിന്‍ സിന്‍ഡ്രോമിന്റെ ലക്ഷണങ്ങള്‍. ചികിത്സിക്കാതെ വിടുകയോ ആവശ്യമായ പരിഹാര നടപടികള്‍ എടുക്കാതിരിക്കുകയോ ചെയ്യുന്നത് സ്ഥിരമായ ചര്‍മ്മ വ്യത്യാസത്തിലേക്ക് നയിക്കാം.

* പ്രത്യുത്പാദനപരമായ ആരോഗ്യത്തെ ബാധിക്കും - ലാപ്ടോപ്പിന്റെ ചൂടും ഇലക്ട്രോമാഗ്‌നറ്റിക് റേഡിയേഷനും നിങ്ങളുടെ പ്രത്യുത്പാദന അവയവങ്ങളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കാം. ഈ റേഡിയേഷന്‍ പുരുഷ ബീജത്തിന്റെ ചലനക്ഷമതയെയും ഡിഎന്‍എ ഘടനയെയും തന്നെ ബാധിക്കാമെന്ന് ഫെര്‍ട്ടിലിറ്റി ആന്‍ഡ് സ്റ്റെറിലിറ്റി ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. സ്ത്രീകളുടെ ഹോര്‍മോണ്‍ സന്തുലനം, അണ്ഡത്തിന്റെ ആരോഗ്യം എന്നിവയെയും റേഡിയേഷന്‍ ബാധിക്കാം.

* ഉറക്കത്തിനെ തടസ്സപ്പെടുത്താം - പലരും കട്ടിലില്‍ ചാരി ഇരുന്ന് ലാപ്ടോപ്പ് മടിയില്‍ വച്ച് ഉപയോഗിക്കാറുണ്ട്. ഇത്തരത്തില്‍ ഇരുന്ന് സിനിമയും മറ്റും ലാപ്ടോപ്പില്‍ കാണുന്നവരും നിരവധി. ലാപ്ടോപ്പ് സ്‌ക്രീനുകളിലെ നീല വെളിച്ചം ഉറക്കത്തിന്റെ ക്രമത്തെ നിയന്ത്രിക്കുന്ന മെലടോണിന്‍ ഹോര്‍മോണ്‍ ഉത്പാദനത്തെ തകിടം മറിക്കാം. ഇത് ഉറക്കത്തെ തടസ്സപ്പെടുത്തുകയും അതിന്റെ നിലവാരം കുറയ്ക്കുകയും ചെയ്യും.

* കഴുത്ത്, പുറം വേദന - മടിയില്‍ ലാപ്ടോപ് വച്ച് കൊണ്ട് ജോലി ചെയ്യുന്നത് ശരീരത്തിന്റെ മോശം വിന്യാസത്തിനെ പ്രോത്സാഹിപ്പിക്കുന്നു. ടൈപ്പ് ചെയ്യുമ്പോഴും സ്‌ക്രീന്‍ നോക്കുമ്പോഴും മുന്നോട്ട് കുനിയേണ്ടി വരുന്നത് പുറത്തിനും തോളുകള്‍ക്കും നട്ടെല്ലിനും അധികമായ പിരിമുറുക്കം ഉണ്ടാകാറുണ്ട്. ഇത് ശരീരത്തിന് അയവില്ലായ്മ, പുറം വേദന, കഴുത്ത് വേദന തുടങ്ങി പല പ്രശ്നങ്ങള്‍ ഉണ്ടാക്കും.

* അര്‍ബുദ സാധ്യത - വൃഷ്ണത്തെയും അണ്ഡാശയത്തെയുമൊക്കെ ബാധിക്കുന്ന ചില തരം ഉയര്‍ന്ന അപകട സാധ്യതയുള്ള അര്‍ബുദങ്ങള്‍ക്കും ഇത്തരം റേഡിയേഷന്‍ കാരണമാകാമെന്ന് കരുതപ്പെടുന്നു.

Ads by Google
Ads by Google
TRENDING NOW