Tuesday, March 10, 2026 Last Updated 2 Min 41 Sec ago English Edition
Todays E paper
Ads by Google
Saturday 17 Jan 2026 02.35 PM

വീടിന്റെ ടൈലുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ ഇക്കാര്യങ്ങളില്‍ വളരെ ശ്രദ്ധ കൊടുക്കണം

house, furnishing, things

ഒരു വീട് നിര്‍മ്മിയ്ക്കുന്നതില്‍ പ്രധാന കാര്യമാണ് ടൈലിന്റേത്. ഗുണമേന്മയും കൂടുതല്‍ കാലം ഈടു നില്‍ക്കുന്നതുമൊക്കെ നമ്മള്‍ വളരെയധികം സമയം കണ്ടെത്തി തന്നെ വേണം എടുക്കാന്‍. ഇക്കാര്യത്തില്‍ പാളിച്ച പറ്റിയാല്‍ വീടിന്റെ മൊത്തത്തിലുള്ള രൂപം തന്നെ മാറുകയും ചെയ്യും. വീടിന്റെ ടൈലുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിയ്‌ക്കേണ്ടതെന്ന് അറിയാം......

* ഇന്റീരിയര്‍ ഡിസൈനിങ്ങിനു ചേരുന്ന തരത്തിലുള്ള ടൈലുകള്‍ തിരഞ്ഞെടുക്കുക.

* വെള്ളം വീഴാന്‍ ഇടയുള്ള സ്ഥലങ്ങളില്‍ മാറ്റ് ഫിനിഷ്ഡ് ആയ വിട്രിഫൈഡ് ടൈലുകള്‍ മാത്രം ഉപയോഗിക്കുക.

* വീടു മുഴുവന്‍ ഒരേ പോലുള്ള ടൈലുകള്‍, അല്ലെങ്കില്‍ ഒന്നോ രണ്ടോ തരം ടൈലുകളാണ് ഉപയോഗിക്കുന്നത് എങ്കില്‍ ചെലവു കുറയ്ക്കാന്‍ കഴിയും.

* ചെറിയ റൂമുകളില്‍ ഇളംനിറത്തിലുള്ള ടൈലുകള്‍ ഉപയോഗിക്കുക. മുറിക്കു വലുപ്പം തോന്നിക്കാന്‍ സഹായിക്കും.

* ബാത്‌റൂമിലെ ടൈലുകള്‍ ഗ്രിപ്പ് ഉള്ളതായിരിക്കണം. കിച്ചനില്‍ മാറ്റ് ടൈലുകളാണു നല്ലത്.

* ആവശ്യമായി വരുന്ന ടൈലുകളുടെ പത്തു ശതമാനം അധികം വാങ്ങുക. കാരണം ടൈലുകള്‍ തറയില്‍ പിടിപ്പിക്കുമ്പോഴും മുറിക്കുമ്പോഴും പോറാനുള്ള സാധ്യത വളരെ കൂടുതലാണ്.

* കഴിയുന്നതും ബ്രാന്‍ഡഡ് ടൈലുകള്‍ ഉപയോഗിക്കുക. വിലയല്‍പം കൂടിയാലും ഇത് എന്നന്നേക്കുമായുള്ള നിക്ഷേപമാണ് എന്ന ചിന്തയുണ്ടായിരിക്കുക. ലോക്കലായി ലഭിക്കുന്ന ടൈലുകള്‍ക്കു വലുപ്പവ്യത്യാസം ഉണ്ടാകാന്‍ സാധ്യത ഉണ്ട്.

* ബജറ്റ് പ്രധാനമാണ്. അതിനാല്‍ ഏതു ഗുണനിലവാരത്തിലുള്ള ടൈല്‍ ആണ് വേണ്ടത്, എത്ര അളവു വേണ്ടിവരും തുടങ്ങിയ കാര്യങ്ങളില്‍ ഒരു ധാരണയുണ്ടാകണം. ബജറ്റനുസരിച്ച് വിട്രിഫൈഡ്, സിറാമിക്, ടെറാകോട്ട തുടങ്ങി ഏതിനം ടൈലാണു വേണ്ടത് എന്നു തീരുമാനിക്കണം. മാത്രമല്ല പല ബ്രാന്‍ഡുകളുടെ വില താരതമ്യം ചെയ്യുന്നതും ഗുണകരമാകും.

Ads by Google
Ads by Google
TRENDING NOW