Saturday, March 14, 2026 Last Updated 5 Min 40 Sec ago English Edition
Todays E paper
Ads by Google
Wednesday 18 Feb 2026 02.32 PM

പുരുഷന്മാരേ...മുഖക്കുരു പണി തരാറുണ്ടോ ? ; ഇക്കാര്യങ്ങള്‍ ചെയ്ത് നോക്കൂ

pimple, face, remedies
Photo. ABC News

മുഖക്കുരു എന്നത് എല്ലാവരുടെയും പ്രധാന പ്രശ്‌നമാണ്. പല കാരണങ്ങള്‍ കൊണ്ടും മുഖക്കുരു വരും. ചിലതരം ഭക്ഷണം കഴിക്കുന്നത് മുഖക്കുരു വരാനുള്ള സാധ്യതയെ ഇരട്ടിപ്പിക്കും. അത്തരത്തിലുള്ള ഭക്ഷണങ്ങള്‍ നിയന്ത്രിക്കുകയോ പൂര്‍ണമായും ഒഴിവാക്കുകയോ ചെയ്യണം. മുഖക്കുരുവിനെ ചെറുക്കാന്‍ ചില മുന്‍കരുതലുകള്‍ നമുക്ക് തന്നെ എടുക്കാവുന്നതാണ്. ചില ഭക്ഷണങ്ങള്‍ ഒഴിവാക്കിക്കൊണ്ട് മുഖക്കുരുവിനെ നമുക്ക് നിയന്ത്രിക്കാവുന്നതാണ്. കൃത്യമായ പരിചരണങ്ങളിലൂടെ മുഖക്കുരു ഇല്ലാതാക്കാന്‍ കഴിയും എന്നാല്‍ ഇല്ലാതാക്കിയാലും മുഖക്കുരു വീണ്ടും വരുന്നത് കാണാം.സ്ത്രീകളെ പോലെ പുരുഷന്മാരെയും മുഖക്കുരു പ്രശ്‌നങ്ങള്‍ ബാധിയ്ക്കാറുണ്ട്. മുഖക്കുരുവിനെ നിയന്ത്രിയ്ക്കാന്‍ പുരുഷന്മാര്‍ എന്ത് ചെയ്യണമെന്ന് നോക്കാം....

* മുഖക്കുരുവിനുള്ള മികച്ച മരുന്നാണ് സാലിസിലിക് ആസിഡ്. അത് അടങ്ങിയിട്ടുള്ള ഫേസ് വാഷ് ഉപയോഗിച്ച് മുഖം കഴുകുക.

* എണ്ണമയമുള്ള ചര്‍മമുള്ളവര്‍, ഇടയ്ക്ക് പുരുഷന്‍മാര്‍ക്ക് മാത്രമായുള്ള ഫേസ്മാസ്‌കുകള്‍ ഉപയോഗിച്ച് എണ്ണമയം മാറ്റുക.

* മുഖക്കുരുപ്രശ്‌നങ്ങള്‍ പുരുഷന്മാരേയും കാര്യമായി അലട്ടുന്നുണ്ടെങ്കിലും ഒരു കാരണവശാലും കുരു പൊട്ടിക്കരുത്. അത് അടയാളങ്ങള്‍ വീഴ്ത്തും.

* മുഖക്കുരു ഉള്ളപ്പോള്‍ ചൂടുവെള്ളത്തില്‍ മുഖം കഴുകുന്നത് ഒഴിവാക്കുക.

* ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഫേസ് സ്‌ക്രബ് ഉപയോഗിച്ച് ചര്‍മം വൃത്തിയാക്കുന്നത് മൃതകോശങ്ങളും പൊടിയുമൊക്കെ മാറ്റി ചര്‍മസുഷിരങ്ങള്‍ അടയാതിരിക്കാന്‍ സഹായിക്കും.

Ads by Google
Ads by Google
TRENDING NOW