Thursday, March 12, 2026 Last Updated 28 Min 18 Sec ago English Edition
Todays E paper
Ads by Google
Tuesday 30 Dec 2025 04.12 AM

അബ്ബാസിയായില്‍ ആഡംബര വാഹനങ്ങളിലെ അഭ്യാസപ്രകടനം; ഏഷ്യന്‍ പ്രവാസികള്‍ അറസ്റ്റില്‍;വാഹനങ്ങളും കസ്റ്റഡിയില്‍

Arrested

കുവൈത്ത്‌സിറ്റി: ജ്‌ലീബ് (അബ്ബാസിയ)പ്രദേശത്ത് അപകടകരമായ വിധത്തില്‍ ഡ്രൈവിംഗ് നടത്തിയ ഏഷ്യന്‍ പ്രവാസികള ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു.ഇവര്‍ അഭ്യാസപ്രകടനത്തിന് ഉപയോഗിച്ച വാഹനങ്ങളും കസ്റ്റഡിയിലെടുത്തു. ആഡംബര വാഹനങ്ങള്‍ നിര നിരയായി അബ്ബാസിയായക്ക് ഉള്ളില്‍ അശ്രദ്ധമായും, നിരുത്തരവാദപരമായും ഓടിക്കുന്ന ദൃശ്യങ്ങള്‍ ഞായറാഴ്ച വൈകിട്ട് മുതല്‍ പ്രചരിക്കുന്നുണ്ടായിരുന്നു.പിന്നീട് ഇവ സമൂഹമാധ്യമങ്ങളില്‍ വൈറലായി.ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ആഭ്യന്തര മന്ത്രാലയം അന്വേഷണത്തിന് ഫര്‍വാനിയ സെക്യൂരിറ്റി ഡയറക്ടറേറ്റിനെ ചുമതലപ്പെടുത്തി.തുടര്‍ന്ന്, ജ്‌ലീബ് പോലീസ് വിഭാഗത്തിന്റെ അന്വേഷണത്തില്‍ അബ്ബാസിയായിലെ ഒരു സ്വകാര്യ സ്‌കൂളിന് സമീപമുള്ളതാണ് സംഭവസ്ഥലമെന്ന് കണ്ടെത്തി.ദൃശ്യങ്ങളില്‍ നിന്ന്
സുരക്ഷാ ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ട വാഹനങ്ങളുടെ ലൈസന്‍സ് നമ്പര്‍ പ്ലേറ്റ് പ്രകാരം ഡ്രൈവര്‍മാരെ തിരിച്ചറിഞ്ഞു. വാഹനങ്ങള്‍ വാടകയ്ക്ക് എടുത്തതാണെന്നും അന്വേഷണത്തില്‍ വ്യക്തമായി.അബ്ബാസിയിലെ ഒരു സ്വകാര്യ സ്‌കൂളിലെ അക്കാദമിക് സെമസ്റ്ററിന്റെ അവസാനം ആഘോഷിച്ചതാണന്ന് മനസിലാക്കിയിട്ടുണ്ട്.

Arrested

വാഹനങ്ങളും അതില്‍ ഉള്‍പ്പെട്ട വ്യക്തികളെയും പിന്നീട് പിടികൂടുകയും ചെയ്യുകയായിരുന്നു. അശ്രദ്ധമായ ഡ്രൈവിംഗ് തടയുന്നതിനും എല്ലാ റോഡ് ഉപയോക്താക്കളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായിട്ടാണ് അറസ്റ്റ്.
പൊതു സുരക്ഷയെ അപകടപ്പെടുത്തുന്ന ഒരു പെരുമാറ്റവും അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ ആവര്‍ത്തിച്ചു. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പങ്കിടുന്ന ലംഘനങ്ങള്‍ സുരക്ഷാ ഏജന്‍സികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നത് തുടരും. ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിനും നിയമവാഴ്ച ഉയര്‍ത്തിപ്പിടിക്കുന്നതിനും കുറ്റവാളികള്‍ക്കെതിരെ ദയയോ ഒഴിവാക്കലോ ഇല്ലാതെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.

കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ ട്വിറ്റര്‍ അക്കൗണ്ട് ലിങ്ക്...
https://x.com/i/status/2005732422772781067

Ads by Google
Ads by Google
TRENDING NOW