Friday, March 13, 2026 Last Updated 9 Min 23 Sec ago English Edition
Todays E paper
Ads by Google
Friday 05 Dec 2025 07.39 AM

ഷോക്കേറ്റ് താഴെ വീണ പാമ്പിന് കൃത്രിമ ശ്വാസം നല്‍കി യുവാവ്: ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

man, save, snake, shock. cpr

പാമ്പുകളുമായി ബന്ധപ്പെട്ട ഒട്ടനവധി വീഡിയോകളും വാര്‍ത്തകളും സോഷ്യല്‍ മീഡിയയിലൂടെ വൈറലാകാറുണ്ട്. ഇവയില്‍ പാമ്പുകളുമായി അടുത്തിടപഴകുന്ന ആളുകളുടെ വീഡിയോകളാണ് അധികവും. ഇപ്പോഴിതാ വൈദ്യുതാഘാതമേറ്റ പാമ്പിന് സിപിആര്‍ നല്‍കുന്ന പാമ്പുപിടിത്തക്കാരനായ യുവാവിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. സ്വന്തം വായില്‍ നിന്നും പാമ്പിന്റെ വായയിലേക്ക് സിപിആര്‍ നല്‍കുന്ന വീഡിയോ പിന്നീട് സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടു.

ഗുജറാത്തിലെ വല്‍സാദിലാണ് സംഭവം നടന്നത്. വൈദ്യുതാഘാതമേറ്റ പാമ്പിനെ വായയില്‍ നിന്ന് വായയിലേക്ക് സിപിആര്‍ നല്‍കി വിജയകരമായി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരികയാണ് യുവാവ് ചെയ്തത്. ഇരയെ തേടിയെത്തിയ പാമ്പ് ത്രീഫേസ് വൈദ്യുതി ലൈനില്‍ കയറിയപ്പോഴാണ് അതിന് വൈദ്യുതാഘാതമേറ്റത്. തുടര്‍ന്ന് ഏകദേശം 15 അടി താഴ്ചയിലേക്ക് വീണ് അബോധാവസ്ഥയിലായി. ആ സമയത്താണ് മുകേഷ് വായദിനെ നാട്ടുകാര്‍ സഹായം തേടി വിളിക്കുന്നതും അയാള്‍ സ്ഥലത്തെത്തുന്നതും.

പ്രാദേശിക പാമ്പ് ഗവേഷണ സ്ഥാപനത്തില്‍ നിന്ന് പരിചയവും പരിശീലനവും നേടിയ ആളാണ് മുകേഷ് വായദ്. പാമ്പ് അനക്കവും പ്രതികരണമില്ലാതെ കിടക്കുന്നതായി യുവാവ് കണ്ടെത്തി. പിന്നാലെ, അതിന് സിപിആര്‍ നല്‍കുകയായിരുന്നു. അരമണിക്കൂറോളം നീണ്ട നിരന്തരമായ പരിശ്രമത്തിനുശേഷം, പാമ്പ് ജീവനുള്ളതിന്റെ ലക്ഷണങ്ങള്‍ കാണിക്കാനും ചലിക്കാനും തുടങ്ങി. പാമ്പ് പൂര്‍ണ്ണമായി സുഖം പ്രാപിച്ചു എന്ന് മനസിലാക്കിയ ശേഷം പിന്നീട് അടുത്തുള്ള വനപ്രദേശത്തേക്ക് അതിനെ തുറന്നുവിടുകയായിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW