Wednesday, March 11, 2026 Last Updated 24 Min 55 Sec ago English Edition
Todays E paper
Ads by Google
Monday 29 Dec 2025 08.13 AM

വിമാനമിറങ്ങി വരുന്ന അച്ഛനെ കണ്ട് ഓടിയടുത്ത് കുരുന്ന്, പിടികൂടി സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥന്‍: രസകരമായ വീഡിയോ വൈറല്‍

cisf, officer, stop, child, airport, father

കുരുന്നുകളുമായി ബന്ധപ്പെട്ട വീഡിയോകള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ ആരാധാരരേറെയാണ്. ഇപ്പോഴിതാ ഇത്തരത്തിലൊരു കുരുന്നിന്റെ ക്യൂട്ട് വീഡിയോയാണ് ഇപ്പോള്‍ നെറ്റീസണ്‍സിന്റെ മനം കവരുന്നത്. വീഡിയോയില്‍ ഏറെ നാളിന് ശേഷം നാട്ടിലേക്ക് തിരിച്ചെത്തിയ അച്ഛന്‍ വിമാനമിറങ്ങി വരുന്നത് കണ്ട് ഓടിയടുക്കുകയാണ് ഒരു പെണ്‍കുഞ്ഞ്. ഈ സമയം വാതില്‍ക്കല്‍ വച്ച് സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥന്‍ കുഞ്ഞിനെ പിടികൂടുന്നു. കുട്ടിയെ ഉദ്യോഗസ്ഥന്‍ 'കൈകാര്യം' ചെയ്ത രീതിയാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായിമാറിയത്. വിമാനത്താവള സുരക്ഷയുടെ പേരിലാണ് ഉദ്യോഗസ്ഥന്‍ കുട്ടിയെ തടഞ്ഞതെങ്കിലും അദ്ദേഹം അതിനുപയോഗിച്ച മാര്‍ഗം കാഴ്ചക്കാരെ ഏറെ ആകര്‍ഷിച്ചു.

വിമാനത്താവളത്തിലെ ആഗമന സ്ഥലത്ത് കേന്ദ്ര വ്യാവസായിക സുരക്ഷാ സേന (സിഐഎസ്എഫ്) ഉദ്യോഗസ്ഥന്‍ നടത്തിയ ഹൃദയസ്പര്‍ശിയായ പ്രവൃത്തി സമൂഹ മാധ്യമ ഉപയോക്താക്കളെ ഏറെ ആകര്‍ഷിച്ചു. സിഐഎസ്എഫ് തന്നെയാണ് തങ്ങളുടെ ഔദ്ധ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ തങ്ങളുടെ വീഡിയോ പങ്കുവച്ചത്. വീഡിയോയില്‍ അച്ഛന്‍ വരുന്നത് കണ്ട് ഏറെ സന്തോഷത്തോടെ ഒരു പെണ്‍കുട്ടി, വിമാനത്താവള സുരക്ഷാ പ്രോട്ടോക്കോളുകളെക്കുറിച്ച് അറിയാതെ അച്ഛന്റെ അടുത്തേക്ക് ഓടുകയാണ്. കര്‍ശന പരിശോധനകള്‍ നടക്കുന്ന സെന്‍സിറ്റീവ് സോണിലായിരുന്നു സംഭവം. പിന്നാലെ കുട്ടിയെ കളിപ്പിക്കുകയാണെന്ന് തോന്നുന്ന തരത്തില്‍, ക്ഷമയോടെ, സ്‌നേഹത്തോടെ സിഐഎസ്എഫ് ഉദ്യോഗസ്ഥന്‍ കുട്ടിയെ തടയുന്നു. ഒടുവില്‍ അവളുടെ അച്ഛന്‍ അടുത്തെത്തി അവളെയും എടുത്ത് പുറത്തേക്കിറങ്ങുന്നതും വീഡിയോയില്‍ കാണാം.

ക്ഷമ, സഹാനുഭൂതി, മാനുഷിക സ്പര്‍ശം എന്നിവയോടെ ആ നിമിഷം കൈകാര്യം ചെയ്ത ഉദ്യോഗസ്ഥന്‍, കടമയ്ക്കും കാരുണ്യത്തിനും എങ്ങനെ കൈകോര്‍ത്ത് നടക്കാന്‍ കഴിയുമെന്ന് കാണിച്ച് തന്നെന്നും വീഡിയോയ്‌ക്കൊപ്പമുള്ള കുറിപ്പില്‍ പറയുന്നു. ഏതാണ്ട് മൂന്ന് ലക്ഷത്തിനടുത്ത് ആളുകളാണ് വീഡിയോ കണ്ടത്. നിരവധി പേരാണ് സിഐഎസ്എഫിനെ അഭിനന്ദിച്ച് കൊണ്ട് കുറിപ്പെഴുതിയത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW