Wednesday, March 11, 2026 Last Updated 1 Min 30 Sec ago English Edition
Todays E paper
Ads by Google
Friday 26 Dec 2025 12.27 PM

പ്ലാസ്റ്റിക് മാലിന്യം വലിച്ചെറിയരുത്: സന്ദേശത്തിന്റെ ഭാഗമായി കടലിനിടയില്‍ ഭരതനാട്യം അവതരിപ്പിച്ച് 11 വയസ്സുകാരി

11, year, old, girl, perform, bharatanatyam, ocean

സമുദ്രത്തിനടിയില്‍ ഭരതനാട്യം അവതരിപ്പിച്ച് 11 വയസ്സുകാരി. പുതുച്ചേരിയില്‍ നിന്നുള്ള താരഗൈ ആരാധന എന്ന കൊച്ചുമിടുക്കിയാണ് കടലിന്റെ അടിത്തട്ടിക തന്റെ കലാപ്രകടനം നടത്തിയത്. വ്യത്യസ്തമായ എന്തെങ്കിലും ചെയ്ത് വൈറലാകുകയായിരുന്നില്ല താരഗൈ ആരാധനയുടെ ലക്ഷ്യം. മറിച്ച് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വലിച്ചെറിയരുതെന്നുള്ള സന്ദേശം പ്രചരിപ്പിക്കാനാണ് കുട്ടി കടലിനടിയില്‍ ഭരതനാട്യം അവതരിപ്പിച്ചത്.

ഭരതനാട്യത്തില്‍ മാത്രമല്ല, സ്ബാ ഡൈവിങ്ങിലും പരിശീലനം നേടിയിട്ടുണ്ട് താരഗൈ ആരാധന. ഭരതനാട്യത്തിന്റെ പൂര്‍ണ വേഷഭൂഷാദിളോടെയാണ് ഈ മിടുക്കി കടലില്‍ 20 അടിയോളം താഴ്ചയില്‍ ഭരതനാട്യം അവതരിപ്പിച്ചത്. കടലിനടിയിലെ നൃത്തത്തിന്റെ വീഡിയോ ശുഭം ഭരദ്വാജാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. 'താരഗൈ ആരാധന നൃത്തത്തെ സമുദ്രരക്ഷാ ദൗത്യമാക്കി മാറ്റിയ പെണ്‍കുട്ടി' ഇതാണ് വീഡിയോയ്‌ക്കൊപ്പം ശുഭം ഭരദ്വാജ് കുറിച്ചത്. വീഡിയോ അധികം വൈകാതെ സോഷ്യല്‍ മീഡിയയില്‍ വൈറലായി. നിരവധി പേരാണ് കടലിനടിയിലെ താരഗൈയുടെ ഭരതനാട്യത്തെ അഭിനന്ദിച്ചത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW