Saturday, March 14, 2026 Last Updated 11 Min 34 Sec ago English Edition
Todays E paper
Ads by Google
Wednesday 24 Dec 2025 11.17 AM

‘വണ്ണമയിലേറും എന്‍ തങ്ക വടിവേലോ’ ട്രാക്കിന് ചുവുടുവെച്ച് സ്വാസിക; വീഡിയോ

swasika-vijay
photo-www.instagram.com/swasikavj/

കാക്കും വടിവേല്‍ എന്ന ട്രെന്‍ഡിങ് പാട്ടിന് മനോഹരമായ നൃത്തച്ചുവടുകളുമായി നടി സ്വാസിക വിജയ്. സമൂഹമാധ്യമങ്ങളില്‍ തരംഗമായ ശ്രീലങ്കന്‍ തമിഴ് റാപ്പര്‍ വാഹീസന്‍ റാസയ്യയുടെ കാക്കും വടിവേല്‍ എന്ന ഗാനത്തിനാണ് സ്വാസികയുടെ നൃത്തം. മുരുഗാ എന്ന അടിക്കുറിപ്പോടെയാണ് നൃത്ത വീഡിയോ സ്വാസിക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.

മെറൂണ്‍ കല്യാണി കോട്ടണ്‍ സാരിയില്‍ മനോഹരിയായാണ് സ്വാസിക പാട്ടിന്റെ വരികള്‍ക്കൊത്ത് നൃത്തം ചെയ്യുന്നത്. നിരവധി പേര്‍ ഈ പാട്ടിന് റീലുകള്‍ ചെയ്‌തെങ്കിലും സ്വാകിയുടെ നൃത്തം കണ്ടിരിക്കാന്‍ തോന്നുന്നു എന്നാണ് റീലിന് ആരാധകരുടെ കമന്റ്. കാക്കും വടിവേല്‍ രെടന്‍ഡിലെ ഏറ്റവും മികച്ചത് ഇതാണെന്നും ആരാധകര്‍ പറയുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW