Thursday, March 12, 2026 Last Updated 45 Min 24 Sec ago English Edition
Todays E paper
Ads by Google
Thursday 12 Mar 2026 11.47 AM

‘നിറയെ പാട്ടുകളില്‍ നിന്ന് സംഗീത ശൂന്യതയിലേക്ക് കൂപ്പ് കുത്തിയ കാലം’; ജീവിതത്തിലെ ഇരുണ്ട കാലഘട്ടം ഓര്‍ത്തെടുത്ത് ജി വേണുഗോപാല്‍

g-venugopal
photo-www.facebook.com/GVenugopalOnline

സംഗീത ജീവിതത്തിലെ ഇരുണ്ട കാലഘട്ടം ഓര്‍ത്തെടുത്ത് ഗായകന്‍ ജി വേണുഗോപാല്‍. 1993 മുതല്‍ 19991 വരെയുളള കാലഘട്ടം തനിക്ക് ദുഷ്‌കരമായിരുന്നു എന്ന് വേണുഗോപാല്‍ കുറിച്ചു. നിറയെ പാട്ടുകളില്‍ നിന്ന് സംഗീത ശൂന്യതയിലേക്കാണ് ആ കാലത്ത് കൂപ്പുകുത്തിയതെന്നും ഗായകന്‍ കറുിച്ചു. അവിടെ നിന്നും തനിക്ക് ബ്രേക്ക് നല്‍കിയത് വി.കെ പ്രകാശിന്റെ ‘പുനരധിവാസം ’എന്ന ചിത്രത്തിലെ ഗാനങ്ങളാണെന്ന് ജി വേണു ഗോപാല്‍ പറയുന്നു. പുനരധിവാസത്തിലെ ‘കനക മുന്തിരികള്‍’ എന്ന ഗാനം ആലപിക്കുന്ന വീഡിയോയ്‌ക്കൊപ്പമാണ് ജി വേണുഗോപാല്‍ കുറിപ്പ് പങ്കുവെച്ചത്.

1‘993 മുതല്‍ 1999 വരെ എന്റെ സംഗീത ജീവിതത്തിലെ ഒരു ലീന്‍ പീരിയഡ് ആയിരുന്നു. നിറയെ പാട്ടുകളില്‍ നിന്ന് സംഗീത ശൂന്യതയിലേക്കൊരു കൂപ്പ് കുത്തല്‍. എന്തായിരുന്നു മനസ്സില്‍? ആത്മവിശ്വാസത്തിന്റെ മായാമന്ത്രധ്വനിയാല്‍ മലരുന്ന മാദക മൗനങ്ങള്‍ മാത്രമായിരുന്നു ആ നിരാശാ ദിനങ്ങള്‍.

പ്രതിസന്ധികള്‍ ഒരിക്കലും ശാശ്വതമല്ല, കരുത്തായ മനുഷ്യര്‍ എന്നും നിലനില്‍ക്കും. എന്നെ വീനണ്ടും സിനിമയുടെ മുഖ്യധാരയിലേക്ക് എത്തിക്കുകയും ദേശീയ അവാര്‍ഡിന് തൊട്ടടുത്തുവരെ എത്തിക്കുകയും ചെയ്ത ആ ചിത്രം . എനിക്ക് രണ്ടാമതൊരു വലിയ ബ്രേക്ക് നല്‍കിയ ആ ഗാനം’ ജി വേണുഗോപാല്‍ കുറിച്ചു.

വി കെ പ്രകാശിന്റെ ആദ്യ സിനിമയായ പുനരധിവാസത്തിലെ എല്ലാ ഗാനങ്ങളും പാടിയത് ജി വേണുഗോപാലാണ്. ആറ് വര്‍ഷത്തോളം സിനിമയില്‍ അവസരങ്ങള്‍ ലഭിക്കാതെ വന്ന ജി വേണു ഗോപാലിന്റെ കരിയറിലെ വഴിത്തിരിവ് ആയിരുന്നു ആ സിനിമയിലെ ഗാനങ്ങള്‍.

Ads by Google
Ads by Google
LATEST NEWS
TRENDING NOW