Friday, March 13, 2026 Last Updated 2 Min 1 Sec ago English Edition
Todays E paper
Ads by Google
Thursday 07 Aug 2025 11.05 AM

ഓണം മൂഡിന് ചുവടുവെച്ച് സ്വാസികയും പ്രേമും; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

swasika
photo-www.instagram.com/swasikavj/

സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്ന ‘ഓണം മൂഡ് ’എന്ന ഗാനത്തിന് ചുവടുവെച്ച് നടി സ്വാസികയും ഭര്‍ത്താവ് പ്രേമും. വെളള ഷര്‍ട്ടും മുണ്ടും ധരിച്ചാണ് പ്രേം വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. വെളുപ്പില്‍ കറുത്ത അലങ്കാരങ്ങള്‍ ചെയ്ത സാരിയില്‍ അതിസുന്ദരിയായാണ് സ്വാസിക എത്തിയിരിക്കുന്നത്. ‘ഓണം മൂഡ് തിരിച്ചു വന്നു ’എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ഗാനത്തില്‍ അഭിനയിച്ച നടനും അവതവരകനുമായ ജീവ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിട്ടുണ്ട്. ഏത് മൂഡ് എന്നാണ് ജീവ കമന്റ് ചെയ്തിരിക്കുന്നത്. ഇഷ്ട കപ്പിള്‍സാണ് ഇരുവരും എന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്. വീഡിയോ കാണാന്‍ നല്ല രസമുണ്ട് , പൊളിച്ചു എന്നിങ്ങനെയാണ് മറ്റു കമന്റുകള്‍.

Ads by Google
Ads by Google
LATEST NEWS
TRENDING NOW