Saturday, March 14, 2026 Last Updated 51 Min 8 Sec ago English Edition
Todays E paper
Ads by Google
Friday 13 Mar 2026 11.23 AM

' അസാമാന്യ പ്രതിഭ, ഹൃദയങ്ങളെ സ്പര്‍ശിക്കുന്ന മാന്ത്രിക ശബ്ദത്തിനുടമ' ; ശ്രേയ ഘോഷാലിനെ കുറിച്ച് ഉണ്ണി മേനോന്‍

about

ഇന്ത്യയില്‍ നിരവധി ആരാധകരുളള ഗായികയാണ് ശ്രേയ ഘോഷാല്‍. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങി നിരവധി ഭാഷകളില്‍ ശ്രേയ ഘോഷാല്‍ പാടിയിട്ടുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു ശ്രേയ ഘോഷാലിന്റെ 42-ാം ജന്മദിനം. ശ്രേയയ്ക്ക് പിറന്നാള്‍ ആശംസിച്ച് ഗായകന്‍ ഉണ്ണി മേനോന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്.

'അസാമാന്യ പ്രതിഭയായ ശ്രേയ ഘോഷാലിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍. വളരെ ലളിതവും പക്വവുമായ പെരുമാറ്റത്തിനുടമയും, നമ്മുടെ കാലഘട്ടത്തിലെ ഏറ്റവും മികച്ച ഗായികമാരില്‍ ഒരാളുമാണ് നിങ്ങള്‍. ഭാഷകള്‍ക്കും തലമുറകള്‍ക്കും അപ്പുറം ഹൃദയങ്ങളെ സ്പര്‍ശിക്കുന്ന അപൂര്‍വ്വമായൊരു മാന്ത്രികത നിങ്ങളുടെ ശബ്ദത്തിനുണ്ട്. നിങ്ങളുടെ സംഗീതയാത്ര കൂടുതല്‍ ഉയരങ്ങളില്‍ എത്തട്ടെ എന്നും, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ആ സംഗീതം എന്നും ആനന്ദവും സാന്ത്വനവും പകരട്ടെ എന്നും ആശംസിക്കുന്നു. സ്‌നേഹപൂര്‍വ്വം എന്നും നല്ലൊരു ഭാവി നേരുന്നു'', എന്നാണ് ഉണ്ണി മേനോന്റെ വാക്കുകള്‍.

2007-ല്‍ പുറത്തിറങ്ങിയ ' ബിഗ് ബി' എന്ന ചിത്രത്തിലെ ' വിട പറയുകയാണോ' എന്ന ഗാനത്തിലൂെടയാണ് ശ്രേയ ഘോഷാല്‍ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്. മികച്ച പിന്നണി ഗായികയ്ക്കുളള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നാല് തവണ ശ്രേയ ഘോഷാല്‍ നേടിയിട്ടുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW