Friday, March 13, 2026 Last Updated 52 Min 54 Sec ago English Edition
Todays E paper
Ads by Google
Thursday 12 Mar 2026 04.33 PM

സായി അഭ്യങ്കറുടെ ‘പവഴ മല്ലി’ക്ക് ചുവടുവെച്ച് വേദ ജയസൂര്യ; വീഡിയോ

-vedha-
photo-www.instagram.com/veda.jayasurya/

സായി അഭ്യങ്കറുടെ പുതിയ ഗാനമായ ‘പവഴ മല്ലി’ക്ക് ചുവടുവെച്ച് നടന്‍ ജയസൂര്യയുടെ മകള്‍ വേദ. നീല നിറത്തിലുളള കോഡ് സെറ്റ് ധരിച്ചാണ് വേദയുടെ നൃത്തം. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് വേദ പുതിയ ഡാന്‍സ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

നിരവധി ആളുകളാണ് വേദയുടെ ഡാന്‍സ് വീഡിയോ കണ്ടിരിക്കുന്നത്. അടിപൊളി ഡാന്‍സ് ആണെന്ന് നിരവധിപ്പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. തിങ്ക് ഇന്‍ഡീ കളക്ഷനില്‍ ഉള്‍പ്പെട്ട ഗാനമായ പവഴ മല്ലി 2026 മാര്‍ച്ചിലാണ് റിലീസ് ചെയ്തത്.

ഗാനം ഇതിനകം തന്നെ ട്രെന്‍ഡിങ്ങാണ്. ഇതിനകം തന്നെ നിരവധിപേരാണ് ഈ ഗാനത്തിന് ചുവടുവെച്ചിരിക്കുന്നത്. സായി അഭ്യങ്കറും ശ്രുതി ഹാസനും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. വിവേകിന്റെ വരികള്‍ക്ക് സായി അഭ്യങ്കര്‍ തന്നെയാണ് സംഗീതം നല്‍കിയിരിക്കുന്നത്.

Ads by Google
Thursday 12 Mar 2026 04.33 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW