Saturday, March 14, 2026 Last Updated 22 Min 53 Sec ago English Edition
Todays E paper
Ads by Google
Thursday 06 Nov 2025 03.05 PM

എന്റെ ഹൃദയം നിറഞ്ഞിരിക്കുന്നു, പ്രപഞ്ചം എനിക്ക് നൽകിയ എല്ലാത്തിനും ഞാൻ വളരെ നന്ദിയുള്ളവളാണ്; കുറിപ്പുമായി സ്വാസിക

swasika
photo-www.instagram.com/swasikavj/

മലയാളികളുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് സ്വാസിക. തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട വിശേഷങ്ങളെല്ലാം താരം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായും പങ്കുവെക്കാറുണ്ട്. ഇന്നലെയായിരുന്നു സ്വാസികയുടെ പിറന്നാള്‍. നിരവധിപ്പേര്‍ താരത്തിന് ആശംസകളറിയിച്ചെത്തിയിരുന്നു. ഇപ്പോഴിതാ തനിക്ക് ആശംസകളറിയിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞെത്തിയിരിക്കുകയാണ് സ്വാസിക. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരുപടി ചിത്രങ്ങള്‍ക്കൊപ്പമായിരുന്നു സ്വാസികയുടെ കുറിപ്പ്.

‘നന്ദി ,ഇന്ന് എന്റെ ഹൃദയം നിറഞ്ഞിരിക്കുന്നു. പ്രപഞ്ചം എനിക്ക് നൽകിയ എല്ലാത്തിനും ഞാൻ വളരെ നന്ദിയുള്ളവളാണ് .ഏറ്റവും സ്നേഹമുള്ള മാതാപിതാക്കൾ, അത്ഭുതകരമായ പങ്കാളി, അത്ഭുതകരമായ മരുമക്കൾ, കരുതലുള്ള സഹോദരങ്ങൾ, കസിൻസ്, യഥാർത്ഥ സുഹൃത്തുക്കൾ, സംതൃപ്തമായ ഒരു കരിയർ, മനോഹരമായ ഒരു കുടുംബം. ഈ ജന്മദിനം ഞാൻ എത്ര ഭാഗ്യവതിയാണെന്ന് എന്നെ ഓർമ്മിപ്പിച്ചു. പ്രപഞ്ചമേ, സ്നേഹവും പിന്തുണയും സന്തോഷവും കൊണ്ട് എന്നെ ചുറ്റിപ്പറ്റിയതിന് നന്ദി. എനിക്കുള്ള എല്ലാത്തിനും വരാനിരിക്കുന്ന എല്ലാത്തിനും നന്ദി’ ’ എന്നായിരുന്നു സ്വാസിക കുറിച്ചത്.

സ്വാസികയുടെ ഭര്‍ത്തവ് പ്രേമും നടിക്ക് ആശംസകള്‍ നേര്‍ന്ന് പോസ്റ്റ് പങ്കുവെച്ചിരുന്നു. ഇരുവരും കടല്‍ത്തീരത്ത് പ്രണയാര്‍ദ്രമായിരിക്കുന്ന ചിത്രങ്ങള്‍ പങ്കിട്ടുകൊണ്ടായിരുന്നു പ്രേമിന്റെ ആശംസ. നിന്നോടൊപ്പമുളള ജീവിതം വെറും മനോഹരമല്ല അത് പൂര്‍ണ്ണമാണ്, ജന്മദിനാശംസകള്‍ എന്നായിരുന്നു ചിത്രങ്ങള്‍ക്കൊപ്പം പ്രേം കുറിച്ചത്.

കഴിഞ്ഞ വര്‍ഷം ജനുവരിയിലാരുന്നു സ്വാസികയുടെയും പ്രേമിന്റെയും വിവാഹം. രണ്ട് വർഷത്തോളം നീണ്ട പ്രണയത്തിനുശേഷമാണ് ഇരുവരും വിവാഹിതരായത്. സീരിയൽ സെറ്റിൽ വെച്ചുള്ള സൗഹൃദവും പ്രണയവുമാണ് വിവാഹത്തിലേക്ക് എത്തിയത്. സിനിമ - സീരിയിൽ രം​ഗത്തെ നിരവധി പേർ ഇവരുടെ വിവാഹത്തില്‍ പങ്കെടുത്തിരുന്നു.

അതേസമയം ‘വൈഗൈ’ എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു സ്വാസികയുടെ അരങ്ങേറ്റം. പൂജ വിജയ് എന്നാണ് സ്വാസികയുടെ യഥാർത്ഥ പേര്. 2010ൽ ഫിഡിൽ എന്ന സിനിമയിലൂടെയാണ് സ്വാസിക മലയാളത്തിലെത്തിയത്. പ്രഭുവിന്റെ മക്കൾ, കട്ടപ്പനയിലെ ഋത്വിക് റോഷൻ, പൊറിഞ്ചു മറിയം ജോസ്, ചതുരം എന്നിവയെല്ലാം സ്വാസികയുടെ ശ്രദ്ധേയമായ ചിത്രങ്ങളാണ്. 'വാസന്തി' എന്ന ചിത്രത്തിലൂടെ മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരവും സ്വാസിക സ്വന്തമാക്കിയിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW