Friday, March 13, 2026 Last Updated 47 Min 2 Sec ago English Edition
Todays E paper
Ads by Google
Friday 13 Mar 2026 10.06 AM

എം.എം. കീരവാണിയുടെ മകന്‍ കാലഭൈരവ വിവാഹിതനാകുന്നു; വധു നടി കാവ്യാ കല്യാണ്‍റാം

wedding, news

ഗായകനും സംഗീതസംവിധായകനുമായ കാലഭൈരവ വിവാഹിതനാവാന്‍ ഒരുങ്ങുന്നു. തെലുങ്ക് നടി കാവ്യാ കല്യാണ്‍റാം ആണ് വധുവെന്നാണ് വിവരം. ഇരുവരും ഏറെനാളായി പ്രണയത്തിലാണ്.

പ്രണയം കുടുംബത്തെ അറിയിച്ചെന്നും അവര്‍ക്ക് സമ്മതമാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. വിവാഹ ഒരുക്കങ്ങള്‍ ആരംഭിച്ചതായും ഉടന്‍ വിവാഹനിശ്ചയമുണ്ടായേക്കുമെന്നും റിപ്പോര്‍ട്ട് ഉണ്ട്. വിഖ്യാതസംഗീത സംവിധായകന്‍ എം.എം. കീരവാണിയുടെ മകനാണ് കാലഭൈരവ.

തെലങ്കാന സ്വദേശിയാണ് കാവ്യ കല്യാണ്‍റാം. ബാലതാരമായാണ് കാവ്യ സിനിമയില്‍ എത്തുന്നത്. 2022ല്‍ പുറത്തിറങ്ങിയ ' മസൂദ' എന്ന ചിത്രത്തില്‍ നായികയായി അരങ്ങേറ്റം കുറിച്ചു. ' വാട്‌സ് അപ് നരേഷ്' ആണ് പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.

Ads by Google
Ads by Google
LATEST NEWS
TRENDING NOW