-->
നന്ദഗോവിന്ദം ഭജന്‍സിന്റെ ഭജനയില്‍ പങ്കെടുത്ത് നടി മഹിമ നമ്പ്യാര്‍. നന്ദഗോവിന്ദം ഭജന്‍സ് കാഞ്ഞങ്ങാട് പരിപാടി അവതരിപ്പിച്ചപ്പോഴാണ് താരം അവിയെത്തിയത്. സ്വയം മനസിലാക്കാന്‍ ഈ ഭജന ഏറെ സഹായിച്ചു എന്നു പറഞ്ഞാണ് ഭജന ആസ്വദിക്കുന്ന ചിത്രങ്ങള്‍ മഹിമ പങ്കുവെച്ചത്.
‘വൈകിയാണ് ഇത് പോസ്റ്റ് ചെയ്യുന്നത്. നന്ദഗോവിന്ദം ഭജനയില്‍ പങ്കെടുക്കണമെന്ന് ആഗ്രഹിച്ചിട്ട് കുറച്ചു നാളായി. മാര്‍ച്ച് 7 ന് കാഞ്ഞങ്ങാട്ട് വെച്ച് അതിന് സാധിച്ചു. പരിപാടിയിലേക്ക് എന്നെ കക്ഷണിച്ചതിനും ഇത്രയും മനോഹരമായ ഒരു സമയം എനിക്ക് നല്‍കിയതിനും വളരെ നന്ദി. എന്നെത്തന്നെ കൂടുതല്‍ നന്നായി മനസ്സിലാക്കാന്‍ ഇതെന്നെ ശരിക്കും സഹായിച്ചു’ മഹിമ കുറിച്ചു.
കൈകൂപ്പി, കണ്ണുളകടച്ച് അത്യധികം ഭക്തിയോടെ ഭജന ആസ്വദിക്കുന്ന മഹിമയെ ചിത്രങ്ങളില്‍ കാണാം. പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.