-->
ബാലി യാത്രയിലെ ചിത്രങ്ങള്‍ പങ്കുവെച്ച് നടി സ്വാസിക. ബാലിയിലെ ചില ആചാരങ്ങള്‍ ചെയ്യുന്നതിന്റെ ചിത്രങ്ങളാണ് താരം പങ്കുവെച്ചത്. ഈ ആചാരങ്ങളില്‍ നിന്നു ലഭിക്കുന്ന ആത്മീയ ബന്ധം എല്ലാവര്‍ക്കും ആവശ്യമാണെന്നും താരം കുറിച്ചു. ബാലിയിലെ തീര്‍ഥ എംപുലിലെ ആചാരങ്ങളുടെ ചിത്രങ്ങളാണ് താരം പങ്കുവെച്ചത്.
‘ബാലിയിലെ ആചാരങ്ങള്‍ വ്യത്യസ്തമായി തോന്നുന്നു, കാരണം നമുക്കെല്ലാവര്‍ക്കും ഇത്തരത്തിലുളള ആത്മീയ ബന്ധം ആവശ്യമാണ്. ഇത്തവണ ഇവിടുത്തെ ആചാരങ്ങള്‍ ഞങ്ങള്‍ ശരിയായ രീതിയില്‍ അനുഭവിക്കണമെന്ന് ഞങ്ങളുടെ ട്രാവല്‍ പാര്‍ട്ണര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. അതിനാല്‍ അവര്‍ ഞങ്ങളെ തീര്‍ഥ എംപുലിലേക്ക് കൊണ്ടുവന്നു. ഒരിക്കലും മറക്കാനാവാത്തതും ശരിക്കും അര്‍ത്ഥവത്തായതുമായ ഒരു അനുഭവമായിരുന്നു’സ്വാസിക കുറിച്ചു.