-->
ഫിലിം ഫെയര്‍ പുരസ്‌കാരം ഏറ്റുവാങ്ങിയതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ നടി സ്വാസിക പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. വര്‍ഷങ്ങളായുളള കാത്തിരിപ്പിനും പ്രയത്‌നത്തിനുമുളള ഫലം ലഭിച്ചതിന്റെ സന്തോഷത്തിലാണ് താരം. അതുകൊണ്ട് തന്നെ ഇത് വളരെ സ്‌പെഷ്യലാണെന്നാണ് താരം കുറിച്ചത്. പുരസ്‌കാരം പിടിച്ചു നില്‍ക്കുന്ന ചിത്രം പങ്കിട്ടുകൊണ്ടായിരുന്നു സ്വാസികയുടെ കുറിപ്പ്.
‘ഒടുവില്‍ ആ ബ്ലാക്ക് ലേഡി എന്റെ കൈകളിലെത്തി. വര്‍ഷങ്ങളായി ഞാന്‍ മാനിഫെസ്റ്റ് ചെയ്തുകൊണ്ടിരുന്ന ഒന്നാണിത്, അതുകൊണ്ട് തന്നെ ഇത് എന്നെ സംബന്ധിച്ച് വളരെ സ്‌പെഷ്യലാണ്. ഈ ആദ്യത്തെ ഫിലിംഫെയര്‍ എനിക്ക് വെറുമൊരു അവാര്‍ഡ് മാത്രമല്ല, എന്റെ ഓരോ രാവും, എനിക്ക് കിട്ടിയ ഓരോ അവഗണനയും, എന്റെ എല്ലാ പ്രാര്‍ത്ഥനയുമാണ്. ഒരാള് പോലും എന്നെ തിരിഞ്ഞു നോക്കാതിരുന്നപ്പോഴും എന്നെ സ്വയം മുന്നോട്ട് നയിച്ചതാണ് ഇത്.
എന്നെ വിശ്വസിച്ച് എനിക്ക് ഇങ്ങനെ ഒരു കഥാപാത്രത്തെ നല്‍കി, എന്റെ ജീവിതം തന്നെ മാറ്റി മറിച്ച സംവിധായകന്‍ തമിഴരസന്‍ പച്ചമുത്തു സാറിനോട് എന്നും കടപ്പെട്ടിരിക്കും. ആ ഒരു കോള്‍, ആ ഒരു അവസരം എല്ലാം മാറ്റി മറിച്ചു. ഈ അവാര്‍ഡ് എനിക്ക് നല്‍കിയതിനും ആദരിച്ചതിനും ഫിലിംഫെയറിന് നന്ദി.എന്നും കടപ്പെട്ടിരിക്കും‘ സ്വാസിക കുറിച്ചു.
സെലിബ്രിറ്റികളും ആരാധകരുമുള്‍പ്പെടെ നിരവധിപ്പേരാണ് സ്വാസികയെ പ്രശംസിച്ചെത്തുത്ത്. തമിഴിലലെ മികച്ച സഹനടിക്കുളള ഫിലിംഫെയര്‍ പുരസ്‌കാരമാണ് സ്വാസികയ്ക്ക് ലഭിച്ചത്. ലബ്ധര്‍പന്ത് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് സ്വാസികയ്ക്ക് ഫിലിം ഫെയര്‍ പുരസ്‌കാരം ലഭിച്ചത്.