Friday, March 13, 2026 Last Updated 17 Min 30 Sec ago English Edition
Todays E paper
Ads by Google
Tuesday 23 Dec 2025 02.20 PM

മാലിന്യക്കുട്ടയില്‍ നിന്ന് യുവതിയ്ക്ക് ലഭിച്ചത് 1.42 ലക്ഷം രൂപയുടെ ആഡംബര ബാഗ്

influencer, luxury, bag, waste

അതിസമ്പന്നരായ ആളുകള്‍ പല സാധനങ്ങളും ഒരു തവണ മാത്രം ഉപയോഗിച്ച ശേഷം മാലിന്യത്തില്‍ ഉപേക്ഷിയ്ക്കാറുണ്ട്. പലവിദേശ രാജ്യങ്ങളിലും ഇങ്ങനെ ഉപേക്ഷിയ്ക്കുന്ന സാധനങ്ങള്‍ സാധാരണക്കാര്‍ തങ്ങളുടെ ആവശ്യത്തിനായി എടുക്കാറുമുണ്ട്. അത്തരത്തില്‍ അതിസമ്പന്നര്‍ താമസിക്കുന്ന പ്രദേശത്തെ മാലിന്യക്കുട്ടയില്‍ നിന്ന് തനിക്കു കിട്ടിയ വിലപിടിപ്പുള്ള സാധനത്തെ കുറിച്ച് ഇന്‍ഫ്‌ലുവന്‍സറായ ക്ലൗഡിയ വണ്‍ പങ്കുവച്ച വീഡിയോയാണ് വൈറലാകുന്നത്.

സമ്പന്നര്‍ താമസിക്കുന്ന പ്രദേശത്തു നിന്നും അവര്‍ ഉപേക്ഷിച്ച വസ്തുക്കള്‍ ശേഖരിക്കാന്‍ പോവുകയാണെന്നു പറഞ്ഞാണ് യുവതി വിഡിയോ ആരംഭിക്കുന്നത്. ഒരു പ്രതീക്ഷയും ഇല്ലാതെയാണ് യുവതി ഉപയോഗശൂന്യമായ വസ്തുക്കള്‍ ഉപേക്ഷിച്ചയിടത്തേക്ക് പോയത്. മാലിന്യക്കുട്ടയ്ക്ക് സമീപത്തു നിന്ന് അല്‍പം കേടുപാടുകള്‍ സംഭവിച്ച പേഴ്‌സാണ് യുവതിക്കു ലഭിച്ചത്. ക്രിസ്റ്റ്യന്‍ ലൂബ്ടന്റെ പേഴ്‌സായിരുന്നു അത്.

അതേ ബ്രാന്‍ഡിന്റെ തന്നെ മറ്റൊരു വസ്തുവും ഹെഡ് ബാന്‍ഡും യുവതിക്കു ലഭിച്ചു. അതിന്റെ വില 1590 ഡോളറാണെന്നും (ഏകദേശം 1.42 ലക്ഷം രൂപ) യുവതി പറഞ്ഞു. പരിശോധന തുടര്‍ന്ന ക്ലൗഡിയ വിലപിടിപ്പുള്ള കൂടുതല്‍ വസ്തുക്കള്‍ കണ്ടെടുത്തു. വിലപിടിപ്പുള്ള ഒരു തൊട്ടില്‍, ചെറിയ കേടുപാടുകള്‍ സംഭവിച്ച മേശ, കസേര, കിടയ്ക്ക എന്നിവയും ക്ലൗഡിയയ്ക്ക് ലഭിച്ചു. ഇത്രയും വസ്തുക്കള്‍ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും ക്ലൗഡിയ വിഡിയോയില്‍ പറയുന്നുണ്ട്.

ക്ലൗഡിയയുടെ വിഡിയോയ്ക്കു താഴെ നിരവധി കമന്റുകളും എത്തി. ഇത്രയും വിലപിടിപ്പുള്ള വസ്തുക്കള്‍ ആരെങ്കിലും ഉപേക്ഷിക്കുമോ എന്നായിരുന്നു പലരുടെയും ചോദ്യം. ക്ലൗഡിയയ്ക്കു ലഭിച്ച വിലപിടിപ്പുള്ള വസ്തു എങ്ങനെ പുനരുപയോഗം നടത്താമെന്നതു സംബന്ധിച്ചാണ് പ്രധാനമായും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച നടന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW