Friday, March 13, 2026 Last Updated 38 Min 28 Sec ago English Edition
Todays E paper
Ads by Google
Tuesday 23 Dec 2025 11.11 AM

ടാറ്റു മായ്ക്കണം, 30 പേര്‍ക്ക് ഭക്ഷണം പാകം ചെയ്ത് വിളമ്പണം: കാര്‍ഡിയാക് സര്‍ജനായ യുവതിയോട് ഡിമാന്‍ഡുകള്‍ വച്ച് വരന്റെ വീട്ടുകാര്‍

woman, face, toxic, demand, arranged, marriage

കാലം പുരോഗതി പ്രാപിച്ചെങ്കിലും ഇന്നും പരാമ്പരാഗത ചിന്തകള്‍ വച്ചുപുലര്‍ത്തുന്ന നിരവധി ആളുകളുണ്ട് സമൂഹത്തില്‍. ഇതിന് ഉദാഹരണമാണ് കഴിഞ്ഞ ദിവസം ഒരു യുവതി പങ്കുവച്ച പോസ്റ്റ്. അറേഞ്ച്ഡ് മാര്യേജിനൊരുങ്ങിയ സുഹൃത്തിന് നേരിട്ട മോശം അനുഭവമാണ് യുവതി പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത്. തന്റെ സുഹൃത്തിനേയും അവരുടെ വീട്ടുകാരേയും കാണാന്‍ വന്ന യുവാവും കുടുംബവും ചോദിച്ച ചോദ്യങ്ങളാണ് നിധി എന്ന യുവതി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. അത്തരം ചോദ്യങ്ങള്‍ വന്ന മൂന്ന് വിവാഹാലോചനകളില്‍നിന്നും സുഹൃത്ത് പിന്മാറിയെന്നും അവര്‍ പറയുന്നു.

ആദ്യം കാണാന്‍ വന്ന കുടുംബം ചോദിച്ചത് '30 പേര്‍ക്ക് ഭക്ഷണം പാകം ചെയ്ത് വിളമ്പാന്‍ പറ്റുമോ?' എന്നാണ്. വരനാകാന്‍ പോകുന്ന വ്യക്തിക്ക് പാചകമോ വീട്ടുജോലികളോ അറിയില്ലെന്നും കുടുംബം അറിയിച്ചു. ഇതോടെ സുഹൃത്ത് ആ വിവാഹലോചന അവിടെ അവസാനിച്ചു. മറ്റൊരു ആലോചന വേണ്ടെന്നുവെച്ചത് യുവാവിന്റെ വീട്ടുകാര്‍ തന്നെയാണ്. യുവതി ഒറ്റ മകളായാതിനാല്‍ ഭാവിയില്‍ യുവതിയുടെ മാതാപിതാക്കളേയും സംരക്ഷിക്കേണ്ടി വരും എന്ന് ആലോചിച്ചായിരുന്നു ഈ തീരുമാനം. മറ്റൊരു യുവാവ് ആവശ്യപ്പെട്ടത് യുവതിയുടെ ടാറ്റൂ മായ്ക്കണം എന്നാണ്. ഇത് പറ്റില്ലെന്ന് അറിയിച്ചതോടെ അവരും വിവാഹത്തില്‍നിന്ന് പിന്മാറുകയായിരുന്നു.

പോസ്റ്റിന് താഴെ ഒട്ടേറെപ്പേരാണ് യുവതിയെ പിന്തുണച്ച് കമന്റ് ചെയ്തത്. 'യുവാക്കളേ, ഒറ്റയ്ക്ക് നില്‍ക്കൂ, സര്‍ഗ്ഗാത്മകമായിരിക്കൂ, സമ്പാദിക്കൂ, ധാരാളം ആസ്വദിക്കൂ, ആവശ്യക്കാരെ സഹായിക്കൂ.' എന്നാണ് ഒരാള്‍ കുറിച്ചത്. ജോലിക്ക് പോകുന്ന സ്ത്രീകളെ പലരും ബഹുമാനിക്കുന്നില്ലെന്നും അവരുടെ തൊഴിലിന് പ്രാധാന്യം നര ചലം ന്നില്ലെന്നും ചിലര്‍ കമന്റ് ചെയ്തു. 4ാഹം കഴിഞ്ഞ് കരയുന്നതിനേക്കാള്‍ നല്ലത് വിവാഹം വൈകുന്നതാണെന്ന് ഒരാള്‍ കുറിച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW