Saturday, March 14, 2026 Last Updated 1 Min 31 Sec ago English Edition
Todays E paper
Ads by Google
Thursday 18 Dec 2025 03.02 PM

‘കഠിനാധ്വാനം ഒരിക്കലും പരാജയപ്പെടില്ല, സ്വര്‍ഗത്തില്‍ നിന്നുളള അമ്മയുടെ പ്രാര്‍ഥനയാണ് ഈ വിജയം’; ഗോപി സുന്ദര്‍

gopi-sundar
photo-www.instagram.com/gopisundar__official/

അമ്മയുടെ ഓർമ്മയിൽ ഗോപി സുന്ദർ . താൻ ഇന്ന് എന്തെങ്കിലും ആയിട്ടുണ്ട് എങ്കിൽ അതിന്റെ മുഴുവൻ ക്രെഡിറ്റും അമ്മയ്ക്ക് ഉള്ളതാണെന്നാണ് ഗോപി സുന്ദർ പറയുന്നത്. ഹാർഡ്‌വർക്ക് ചെയ്‌താൽ ഉറപ്പായും നമ്മൾക്ക് അതിനുള്ള ഫലം ഉണ്ടാകും എന്ന് 'അമ്മ എപ്പോഴും പറയുമായിരുന്നു, അത് ഇപ്പോൾ നടന്നു എന്നാണ് ഗോപി സുന്ദർ പറയുന്നത്.

‘അമ്മ എപ്പോഴും പറയുമായിരുന്നു, "കഠിനാധ്വാനം ഒരിക്കലും പരാജയപ്പെടില്ല".ഇന്ന്, ഞാൻ വീണ്ടും ഈ മേഖലയിൽ നിൽക്കുമ്പോൾ, അവരുടെ സാന്നിധ്യം എനിക്ക് എക്കാലത്തേക്കാളും കൂടുതൽ അനുഭവപ്പെടുന്നു. അവർ ഇപ്പോൾ എന്നോടൊപ്പമില്ലെങ്കിലും, അവരുടെ അനുഗ്രഹങ്ങളാണ് എനിക്ക് ലഭിക്കുന്ന ഓരോ നേട്ടത്തിനും പിന്നിൽ, അമ്മയുടെ അനുഗ്രഹം ആണ് ഏറ്റവും വലിയ ശക്തി.

ഭാ ഭാ ബായിലൂടെ എനിക്ക് കിട്ടുന്ന സ്നേഹം നിറഞ്ഞ പ്രതികരണം എന്റെ ഹൃദയം സന്തോഷവും നന്ദിയും കൊണ്ട് നിറയ്ക്കുന്നു.. ഈ നിമിഷം എന്നിൽ വിശ്വസിച്ച, എനിക്കായി കാത്തിരുന്ന, എന്റെ തിരിച്ചുവരവിനായി പ്രാർത്ഥിച്ച എല്ലാവർക്കും അവകാശപ്പെട്ടതാണ്. അവർക്കായി ഞാൻ ഇതിനെ സമർപ്പിക്കുന്നു.

അമ്മേ, ഇന്ന് ഞാൻ എന്താണോ അത് നിങ്ങളാണ്. സ്വർഗത്തിൽ നിന്നുള്ള നിങ്ങളുടെ പ്രാർത്ഥനകൾ എന്നെ എല്ലാ ദിവസവും മുൻപോട്ട് നയിക്കുന്നു, അത് ആണ് എന്റെ ശക്തിയും ഓരോ വിജയവും. എന്റെ പ്രിയപ്പെട്ട ആരാധകരേ, സംഗീത പ്രേമികളേ, നിങ്ങളുടെ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി’ഗോപി സുന്ദർ കുറിച്ചു.

ജനുവരി 30 നാണ് ഗോപി സുന്ദറിന്റെ മാതാവ് ലിവി സുരേഷ് അന്തരിച്ചത്. എന്നും തന്റെ വഴികാട്ടിയും കരുത്തും അമ്മയായിരുന്നുവെന്നും ഇനിയും അമ്മ കൂടെത്തന്നെ ഉണ്ടായിരിക്കുമെന്നു വിശ്വസിക്കുന്നതായും പറഞ്ഞ് ഗോപി തന്നെയാണ് അമ്മയുടെ വിയോഗ വാര്‍ത്ത് ഔദ്യോഗികമായി അറിയിച്ചത്.

Ads by Google
Thursday 18 Dec 2025 03.02 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW