-->
മലയാളസിനിമാപ്രേക്ഷകര്‍ക്ക് ഒരുപാട് നല്ല ഈണങ്ങളും ഗാനങ്ങളും സമ്മാനിച്ച സംഗീതസംവിധായകനാണ് ഗോപി സുന്ദര്‍. വ്യത്യസ്തത പ്രചോദനമാക്കിയ സ്വാതന്ത്ര്യമാണ് സംഗീതത്തിന്റെ ആത്മാവെന്ന് വിശ്വസിക്കുന്ന സംഗീതഞ്ജനാണ് ഗോപി സുന്ദര്‍. പ്രണയവും വിരഹവും സന്തോഷവും സങ്കടവുമെല്ലാം തന്റെ സംഗീതത്തിലൂടെ പകര്‍ന്നു തരാറുണ്ട് ഗോപി.
ഗായകനും സംഗീത സംവിധായകനുമായ ഗോപി സുന്ദര്‍ സോഷ്യല്‍മീഡിയയില്‍ സജീവമാണ്. കരിയറിനെക്കാളും കൂടുതലും ചര്‍ച്ചയായിട്ടുള്ളത് ഗോപിയുടെ വ്യക്തി ജീവിതമാണ്. പെണ്‍സുഹൃത്തുക്കള്‍ക്കൊപ്പം ഗോപി സുന്ദര്‍ പങ്കിടുന്ന ചിത്രങ്ങളും അതിന്റെ വിശേഷങ്ങളുമാണ് പലപ്പോഴും ഇത്തരം ചര്‍ച്ചകള്‍ക്ക് കാരണമായിട്ടുണ്ട്. ഏറെ സൈബര്‍ ആക്രമണങ്ങള്‍ നേരിടുന്ന ഒരു സംഗീതഞ്ജന്‍ കൂടിയാണ് ഗോപി സുന്ദര്‍.
ഇപ്പോഴിതാ പ്രണയവുമായി ബന്ധം തോന്നുന്ന ഒരു ചിത്രം പങ്കിടുകയാണ് താരം. ഒരു വയലിന്റെ പശ്ചാത്തലത്തില്‍ ചുവന്ന ഹൃദയത്തെ ചാടിപ്പിടിക്കാനൊരുങ്ങുന്ന ഗോപി സുന്ദറിനെ ചിത്രത്തില്‍ കാണാം. കൊച്ചുകുട്ടികളെപ്പോലെ ചാടുന്ന ഗോപി സുന്ദറിന്റെ ചിത്രം ആരാധകര്‍ ഏറ്റെടുക്കുന്നുണ്ടെങ്കിലും പലരും ഇതിന്റെ താഴെയും നെഗറ്റീവ് കമന്റുകള്‍ കുറിക്കുന്നുണ്ട്.