-->
കുടുംബചിത്രം പങ്കുവെച്ച് ഗോപി സുന്ദറിന്റെ മകനും ഗായകനുമായ മാധവ് സുന്ദര്‍. ഗോപി സുന്ദറിന്റെ ഒന്നാം ചരമവാര്‍ഷികത്തിനായി ഒത്തുചേര്‍ന്നപ്പോള്‍ എടുത്ത കുടുംബചിത്രമാണ് മാധവ് പങ്കുവെച്ചത്. ചടങ്ങുകളില്‍ ഗോപി സുന്ദറിന്റെ ഭാര്യ പ്രിയയും പങ്കെടുത്തിരുന്നു.
ചിത്രത്തില്‍ മുന്‍നിരയിലാണ് പ്രിയ ഗോപി സുന്ദറുളളത്. എന്നാല്‍ മക്കള്‍ ഗോപിക്ക് സമീപത്തുണ്ട്. ഗോപി സുന്ദറിന്റെ അടുത്ത ബന്ധുവായ ചലച്ചിത്രതാരം ദേവനെയും ചിത്രത്തില്‍ കാണാം. ഗോപിയുടെ അമ്മ ലിവി സുരേഷ് ബാബുവിന് പ്രിയയോടുണ്ടായിരുന്ന സ്‌നേഹവും വാത്സല്യവും ആരാധകര്‍ ചുണ്ടിക്കാട്ടുന്നുണ്ട്.
പ്രൊഫഷണല്‍ ജീവിതം എന്നത് പോലെ തന്നെ വ്യക്തി ജീവിതവും സോഷ്യല്‍ മീഡിയയില്‍ വളരെ ചര്‍ച്ച ചെയ്യപ്പെട്ട താരങ്ങളിലൊരാളാണ് സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍. താരത്തിന്റെ പ്രണയ ജീവിതമാണ് വിമര്‍ശനങ്ങള്‍ക്ക് പലപ്പോഴും വഴിവെച്ചിട്ടുള്ളത്. ഇതിന്റെ പേരില്‍ കടുത്ത സൈബര്‍ ആക്രമണങ്ങള്‍ക്കും ഗോപി സുന്ദര്‍ വിധേയനായിട്ടുണ്ട്.
2001 ല്‍ ആണ് പ്രിയയും ഗോപി സുന്ദറും തമ്മിലുള്ള വിവാഹം നടന്നത്.മാധവ് സുന്ദര്‍, യാദവ് സുന്ദര്‍ എന്നിങ്ങനെ രണ്ട് ആണ്‍ മക്കളും ഈ ബന്ധത്തിലുണ്ട്. പ്രിയയുമായുള്ള ദാമ്പത്യ ജീവിതത്തിന് ഇടയിലാണ് ഗായിക അഭയ ഹിരണ്‍മയിയുമായി ഗോപി സുന്ദര്‍ പ്രണയത്തിലാകുന്നത്. തുടര്‍ന്ന് 10 വര്‍ഷത്തോളം ഇവര്‍ ലിവിംഗ് ടുഗേദര്‍ ബന്ധത്തിലായിരുന്നു
ഈ സമയത്ത് പക്ഷെ പ്രിയയും ഗോപിയും നിയമപരമായി ബന്ധം വേര്‍പിരിഞ്ഞിരുന്നില്ല. അഭയയുമായി ബന്ധം വേര്‍പെടുത്തിയ ഗോപി പിന്നീട് അമൃത സുരേഷുമായി പ്രണയത്തിലായിരുന്നു. കുറെ നാളുകള്‍ക്ക് ശേഷം ഈ ബന്ധവും വേര്‍പിരിഞ്ഞു.
അതേസമയം സംഗീത ലോകത്തുനിന്നും ചെറിയ ഇടവേളയെടുത്ത ഗോപി സുന്ദര്‍ ഭഭബ എന്ന ദിലീപ് ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തിയിരുന്നു.