Friday, March 13, 2026 Last Updated 34 Min 36 Sec ago English Edition
Todays E paper
Ads by Google
Thursday 18 Dec 2025 12.12 PM

ഖത്തറിന്റെ മനുഷ്യപതാക തീർത്ത് എം ഇ എസ് ഇന്ത്യൻ സ്കൂൾ

uploads/news/2025/12/816651/gulf-news.gif

ദോഹ: വിദ്യാർത്ഥികളെ അണിനിരത്തി ഖത്തറിന്റെ മനുഷ്യപതാകതീർത്ത് എം ഇ എസ് ഇന്ത്യൻ സ്കൂൾ ദേശീയ ദിനാഘോഷങ്ങൾക്ക് പുതുമപകർന്നു.
ഏഴായിരത്തിഎഴുന്നൂറ്വിദ്യാർത്ഥികളെ അണിനിരത്തി രൂപം കൊണ്ട ഖത്തർ ദേശീയപതാകഇന്ത്യൻ സമൂഹം ഖത്തറിനോട്‌ പ്രകടിപ്പിച്ച
ആദരവായി മാറി.'നിങ്ങളാൽ ഉയർച്ച, നിങ്ങളിൽ പ്രതീക്ഷ' എന്ന ദേശീയ ദിന സന്ദേശം ഉയർത്തിപ്പിടിച്ച്സ്കൂൾഅങ്കണത്തിൽവിദ്യാർത്ഥികൾ
ദേശീയപതാകരൂപത്തിൽ അണിനിരന്നത്ഐക്യത്തിന്റെയും രാജ്യസ്നേഹത്തിന്റെയും മനോഹര ദൃശ്യമായി മാറി.

ഖത്തർ ദേശീയ പതാകയെ പ്രതിനിധീകരിക്കുന്ന മെറൂൺ–വെള്ള നിറങ്ങളിലുള്ള വേഷങ്ങൾ ധരിച്ച വിദ്യാർത്ഥികൾ, നൂറ്റിനാല്പതു വരികളും അമ്പത്തിയഞ്ചു നിരകളിലുമായി അരമീറ്റർ അകലം പാലിച്ച് ക്രമബദ്ധമായി അണിനിരന്നപ്പോൾ ഖത്തർപതാകയെ പുനരാവിഷ്കരിക്കുന്നതായി മാറി.
ഖത്തറിനോടുള്ള ഐക്യബോധവും സാംസ്കാരിക ആദരവും ദൃശ്യമായി പകർന്ന മനുഷ്യ പതാക കാണികളുടെ മനസ്സുകളിൽ ഹൃദയസ്പർശിയായ
അനുഭവമായി.ഖത്തറിന്റെ ദേശീയ നിറങ്ങൾ ജീവനുള്ള ദൃശ്യമാക്കിയതിൽ വിദ്യാർത്ഥികളുടെ അച്ചടക്കവും അധ്യാപകരുടെ കൃത്യമായ ആസൂത്രണവും പരിപാടിയുടെ വിജയത്തിന് വഴിയൊരുക്കിയതായി സ്കൂൾ അധികൃതർ അറിയിച്ചു

ഷഫീക്ക് അറക്കൽ

Ads by Google
Ads by Google
TRENDING NOW