-->
മലയാളികളുടെ പ്രിയപ്പെട്ട സംഗീത സംവിധായകനാണ് ശരത്. ശരത്തിനൊപ്പമുള്ള യാത്രയ്ക്കിടെയുള്ള രസകരമായ ചില നിമിഷങ്ങൾ പങ്കുവച്ചിരിക്കുകയാണ് ഗായിക ചിന്മയി. വിമാനയാത്രക്കിടെ ഫെയ്സ് ഷീറ്റ് മാസ്ക് ധരിച്ചിരിക്കുന്ന ശരതിനെയാണ് ചിത്രങ്ങളിൽ കാണാനാവുക. മാസ്കും ധരിച്ച് എയർപോർട്ടിൽ നടക്കുന്ന ശരതിന്റെ വീഡിയോയും ചിന്മയി ഷെയർ ചെയ്തിട്ടുണ്ട്.
‘എനിക്ക് അറിയാവുന്നതും എപ്പോഴും ആരാധിക്കുന്നതുമായ ഏറ്റവും പ്രതിഭാധനരായ സംഗീതസംവിധായകരിൽ ഒരാളാണ് ശരത്ത് സാർ. അദ്ദേഹത്തെ അറിയുന്നവർക്കും / അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചവർക്കും അറിയാം. ഇന്ന് ഞാൻ അദ്ദേഹത്തെ ഷീറ്റ് മാസ്കിംഗ് ഉപയോഗിക്കാൻ ശീലിപ്പിച്ചു തുടങ്ങി. എൻ്റെ ഇൻഫ്ലൈറ്റ് ഷീറ്റ് മാസ്കിങ്ങിന്‍റെ ഫലം കാണാൻ സ്വൈപ്പ് ചെയ്യുക,’ എന്ന രസകരമായ അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.
ഗായിക സിതാര കൃഷ്ണകുമാർ, കെ എസ് ഹരിശങ്കർ എന്നു തുടങ്ങി നിരവധി പേരാണ് ചിത്രങ്ങൾക്ക് ഇമോജികൾ നൽകിയിരിക്കുന്നത്. ‘ആരാടാ എന്റെ ശരത് സാറിനെ വെള്ളാട്ട് പോക്കറാക്കിയത്’ എന്ന രസകരമായൊരു കമന്റും പോസ്റ്റിനു താഴെ കാണാം. മഴവിൽ മ്യൂസിക് അവാർഡ‍് 2025ന്റെ ഷൂട്ട് കഴിഞ്ഞ് മടങ്ങുകയായിരുന്നു ശരത്തും ചിന്മയിയും.