-->
റാപ്പര്‍ വേടന്റെ ഭാര്യ നവമി ലതയെക്കുറിച്ച് വൈകാരികമായ കുറിപ്പ് പങ്കുവെച്ച് വേടന്റെ സഹോദരി ഹരിത മുരളി. വേടനോടും വേടന്റെ കുടുംബത്തോടും നവമിക്കുളള സ്‌നേഹത്തെക്കുറിച്ചാണ് ഹരിത പറയുന്നത്. വിവാഹത്തിനിടെ എടുത്ത ചിത്രങ്ങളും ഇതിനൊപ്പം ചേര്‍ത്തിട്ടുണ്ട്.
തന്റെ സഹോദരന്‍ തങ്ങള്‍ക്കുവേണ്ടി എടുത്ത ഏറ്റവും മികച്ച തീരുമാനമാണ് നവമിയെന്നും കുടുംബത്തോട് നവമി കാണിക്കുന്ന സ്‌നേഹത്തിന് ഒരുപാട് നന്ദിയുെണ്ടന്നും അവര്‍ കുറിച്ചു.
‘എന്റെ സഹോദരന്‍ ഞങ്ങള്‍ക്കുവേണ്ടി എടുത്ത ഏറ്റവും മികച്ച തീരുമാനമാണ് നീ, ഞങ്ങളുടെ കുടുംബത്തോടുളള നിങ്ങളുടെ സ്‌നേഹത്തിനും കരുതലിനും നന്ദി. സ്‌നേഹത്തോടെ അത് വളരുകയാണ്. ഞങ്ങളുടെ ദേവി. കുടുംബാംഗങ്ങളുടെ സ്‌നേഹം അറിയിക്കുന്നു’- ഹരിത കുറിച്ചു.
ഫെബ്രുവരി 24 നായിരുന്നു വേടന്റെയും എഴുത്തുകാരി നവമി ലതയുടെയും വിവാഹം. തുശ്ശൂരില്‍ വേടന്റെ വീട്ടിലായിരുന്നു രജിസ്റ്റര്‍ വിവാഹം. ഇരുവരും ഏറെക്കാലമായി പ്രണയത്തിലായിരുന്നു.