-->
അടുത്തകാലത്തായി പല സ്ത്രീകളുടെയും 'മീ ടു' ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ മാധ്യമങ്ങളിൽ നിറഞ്ഞിട്ടുണ്ട്. അതിൽ ചിലതൊക്കെ സത്യമാണെന്നു തെളിഞ്ഞിട്ടുണ്ട്, എന്നാൽ മറ്റു ചിലത് തെറ്റ് ചെയ്യാതെ ശിക്ഷ അനുഭവിക്കുന്ന പുരുഷന്മാരുടെ കഥയായും മാറുന്നുണ്ട്.
ഇപ്പോഴിതാ ലൈംഗികമായ അതിക്രമം നേരിടുന്നത് സ്ത്രീകള്‍ മാത്രമല്ലെന്ന് കുറിക്കുകയാണ് ഗായിക ചിന്മയി ശ്രീപദ. തന്റെ ഒരു സുഹൃത്ത് നേരിട്ട അനുഭവത്തെക്കുറിച്ച് പരാമര്‍ശിച്ചാണ് ചിന്മയി എക്‌സില്‍ ഇക്കാര്യം കുറിച്ചത്.
ബസിനുള്ളില്‍ ഒക്കെ യാത്ര ചെയ്യുമ്പോള്‍ പ്രായമായ പുരുഷന്‍മാരില്‍ നിന്ന് ലൈംഗികാതിക്രമം ഉണ്ടാകാതിരിക്കാന്‍ തന്റെ സുഹൃത്ത് സേഫ്റ്റി പിന്‍ കയ്യില്‍ കരുതുമായിരുന്നുവെന്നാണ് ചിന്മയി എക്‌സിൽ കുറിച്ചത്.
"ബസ് യാത്രയ്ക്കിടെ വൃത്തികെട്ട, പ്രായമായ അമ്മാവന്മാരില്‍ നിന്ന് ലൈംഗികാതിക്രമം നേരിടാതിരിക്കാന്‍ സേഫ്റ്റി പിന്‍ കൊണ്ടുനടക്കാറുണ്ടെന്ന് എന്റെ സഹപാഠിയായ ചെറുപ്പക്കാരന്‍ ജര്‍മന്‍ ക്ലാസില്‍വെച്ച് പറഞ്ഞറിഞ്ഞപ്പോള്‍ എനിക്ക് 17 വയസ്സായിരുന്നു. പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും മാത്രമാണ് ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകുന്നത് എന്നായിരുന്നു ഞാന്‍ കരുതിയത്. എന്നാല്‍, പുരുഷന്മാരും ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നുണ്ടെന്ന് ആ നിമിഷം ഞാന്‍ തിരിച്ചറിഞ്ഞു, 20 വര്‍ഷം മുമ്പാണത്..." ചിന്മയി എക്‌സില്‍ കുറിച്ചു. നിരവധി പേരാണ് ചിന്മയിയുടെ പോസ്റ്റിനു താഴെ അനുകൂല കമന്റുകൾ കുറിക്കുന്നത്.
I was 17 years old in German class when my classmate, a young man said he carries a safety pin to not be groped by older dirty uncles in the busI thought only girls and women get the experience but that was when I realized men get sexually abused in buses too.This was 20+ years…— Chinmayi Sripaada (@Chinmayi) January 21, 2026
ബസിനുള്ളില്‍ ലൈംഗികഅതിക്രമം നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്ക് ആത്മഹത്യ ചെയ്ത സംഭവം മനുഷ്യ മനസാക്ഷിയെ ഏറെ നൊമ്പരപ്പെടുത്തിയ വാർത്തയായിരുന്നു. ആ പശ്ചാത്തലത്തിലാണ് ചിന്മയിയുടെ കുറിപ്പ്. ഈ വിഷയത്തിലെ ചിന്മയിയുടെ പോസ്റ്റ് പലരും റീപോസ്റ്റ് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് ദീപക്കിന്റെ ആത്മഹത്യയില്‍ കോഴിക്കോട്, വടകര സ്വദേശി ഷിംജിത മുസ്തഫയെ പൊലീസ് അറസ്റ്റ് ചെയ്തത്. 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യപ്പെട്ട പ്രതി ഇപ്പോള്‍ മഞ്ചേരി സബ് ജയിലിലാണ്.