-->
പൊതുഗതാഗതങ്ങളില്‍ ലൈംഗിക അതിക്രമം നേരിടുന്ന സ്ത്രീകള്‍ക്ക് പിന്തുണയുമായി ഗായിക ചിന്മയി ശ്രീപദ. അതിക്രമം കാണിക്കുന്നവരുടെ വീഡിയോ ചിത്രീകരിച്ച് പരസ്യപ്പെടുത്തുക തന്നെയാണ് ചെയ്യേണ്ടതെന്ന് ചിന്മയി എസ്‌കില്‍ കുറിച്ചു. ഇത്തരം അതിക്രമങ്ങളൊന്നും നീതി ലഭിക്കുന്നയിടങ്ങള്‍ വരെ എത്തില്ലെന്നും ട്രോമയില്‍ ജീവിക്കേണ്ടിവരുന്നത് തങ്ങളായിരിക്കുമെന്നും ചിന്മയി പറഞ്ഞു.
‘പ്രിയപ്പെട്ട പെണ്‍കുട്ടികളെ ( പുരുഷന്മാരോടും, ബസുകളില്‍ പുരുഷന്മാരും അതിക്രമത്തിന് ഇരായകുന്ന കാര്യം നമുക്കെല്ലാവര്‍ക്കും അറിയാവുന്നതാണ്) ഇത്തരം പ്രവണതകള്‍ റിക്കോര്‍ഡ് ചെയ്യുക, പരസ്യപ്പെടുത്തുക, അതിക്രമം കാട്ടുന്നവരെ നാണംകെടുത്തുക. അവരില്‍ എത്ര പേര്‍ പങ്കാളിയുടെയും പ്രായമായ മാതാപിതാക്കളുടെയും കുട്ടികളുടെയും പേര് പറഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിക്കുമെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. അവരില്‍ എത്ര പേര്‍ കേസൊന്നുമില്ലാതെ രക്ഷപെട്ടിട്ടുണ്ടെന്നും നമുക്ക് അറിയാം. അവര്‍ക്ക് ഒരിക്കലും ഒരു കോടതി മുറി കാണേണ്ടി വരില്ല. നമ്മളാണ് ആ ട്രോമയില്‍ ജീവിക്കേണ്ടി വരുന്നത്’ ചിന്മയി കുറിച്ചു.
Dear Girls, (And men because we all know men get groped like this in buses) Record, publish and shame. We all know how many of them have not been reported and how many of them will have spouses, aged parents, kids etc etc to be used as props to get away easy. They will never… https://t.co/Td2zXqzztz— Chinmayi Sripaada (@Chinmayi) January 22, 2026
തിരുവനന്തപുരം കാട്ടാക്കടയില്‍ കെഎസ്ആര്‍ടിസി ബസില്‍ വെച്ച് അടുത്തിടെ പെണ്‍കുട്ടി നേരിട്ട ലൈംഗിക അതിക്രമത്തിന്റെ വീഡിയോ റീഷെയര്‍ ചെയ്തുകൊണ്ടായിരുന്നു ചിന്മയിയുടെ കുറിപ്പ്. പെണ്‍കുട്ടിയുടെ അടുത്തിരുന്ന യാത്രക്കാരന്‍ ബാഗ് മറയാക്കിവെച്ച് ശരീരത്തില്‍ പിടിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ പകര്‍ത്തിയ പെണ്‍കുട്ടി കൈ തട്ടിമാറ്റിയ ശേഷം ബഹളം വെക്കുകയും അക്രമിയെ അടിക്കുകയും ചെയ്തിരുന്നു. ഈ അതിക്രമം കാണിച്ചയാള്‍ ആത്മഹത്യ ചെയ്താലും സൈബര്‍ ലോകം ആ കുട്ടിയെ കുറ്റപ്പെടുത്തുമായിരുന്നു എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.