-->
നടന്‍ മോഹന്‍ലാലും ഭാര്യ സുചിത്രയും പാട്ടു പാടുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്. സംഗീതഞ്ജനായ ചാള്‍സ് ആന്റണിയാണ് ഇരുവരും പാട്ടുപാടുന്ന വീഡിയോകള്‍ പങ്കുവെച്ചത്. മോഹന്‍ലാലിന്റെ കൈ ചേര്‍ത്തുപിടിച്ചുകൊണ്ട് ഇംഗ്ലീഷ് ഗാനമാലപിക്കുന്ന സുചിത്രയുടെ വീഡിയോ ആരാധകരുടെ മനം കവരുകയാണ്.
പ്രശസ്ത ഇംഗ്ലീഷ് ബാന്‍ഡായ ബീറ്റില്‍സിന്റെ ഐ വാണ്ട് ടു ഹോള്‍ഡ് യുവര്‍ ഹാന്‍ഡ്‌സ് എന്ന ഗാനമാണ് സുചിത്ര ആലപിക്കുന്നത്. വീഡിയോയില്‍ ഇടനീളം പാട്ടുപാടുമ്പോള്‍ സുചിത്ര മോഹന്‍ലാലിന്റെ കൈകള്‍ ചേര്‍ത്തുപിടിച്ചിരിക്കുന്നതായി കാണാം. മോഹന്‍ലാല്‍ ഇത് ആസ്വദിച്ച് ഒപ്പം നില്‍ക്കുന്നു. പാട്ട് അവസാനിക്കുമ്പോള്‍ കൈയടിച്ച് സുചിത്രയെ അഭിനന്ദിക്കുന്നതും വീഡിയോയിലുണ്ട്.
മോഹന്‍ലാല്‍ പാടുന്ന വീഡിയോകളും ചാള്‍സ് പങ്കുവെച്ചിട്ടുണ്ട്. പഴയ ഗാനമായ എല്ലാരും ചൊല്ലണ്, നീ മധു പകരൂ തുടങ്ങിയ ഗാനങ്ങളാണ് മോഹന്‍ലാല്‍ ആലപിക്കുന്നത്. ഒരു ഹിന്ദി ഗാനവും മോഹന്‍ലാല്‍ ആലപിക്കുന്നുണ്ട്. ഒട്ടേറെ ആരാധകര്‍ വീഡിയോയില്‍ കമന്റുമായി എത്തിയിട്ടുണ്ട്.