Tuesday, March 10, 2026 Last Updated 41 Min 14 Sec ago English Edition
Todays E paper
Ads by Google
Saturday 07 Mar 2026 11.24 AM

നീ പോയി എന്ന് എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല; സഹോദരിയുടെ ജന്മദിനത്തില്‍ നോവുന്ന കുറിപ്പുമായി ചിത്ര അയ്യര്‍

chitra-iyyer
photo-www.instagram.com/chitraiyerofficial/

അകാലത്തില്‍ വിട്ടുപിരിഞ്ഞുപോയ സഹോദരിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് ഗായിക ചിത്ര അയ്യര്‍. സഹോദരി ശാരദയുടെ നിരിവധി ചിത്രങ്ങള്‍ക്കൊപ്പമാണ് ചിത്ര പിറന്നാളാശംസകള്‍ നേര്‍ന്നത്. നീ പോയി എന്ന് എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല എന്ന് ചിത്ര കുറിച്ചു.

‘ജന്മദിനാശംസകള്‍ ഷായ, നീ പോയി എന്ന് എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല. എന്റെ പ്രിയപ്പെട്ട കുഞ്ഞു സഹോദരി ഞാന്‍ നിന്നെ ഒരുപാട് സ്‌നേഹിക്കുന്നു. നീ എവിടെയായിരുന്നാലും സന്തോഷത്തോടെ ഈ സമയം ആസ്വദിക്കുന്നുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. അവിടുളള ആതളമാക്കളെയും മാലാഖമാരെയും ദൈവങ്ങളെയുമൊക്കെ വിറപ്പിച്ചും ആജ്ഞാപിച്ചും നീ എപ്പോഴും ആ കുസൃതിക്കാരിയായി അവിടെ തകര്‍ക്കുകയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഞാന്‍ നിന്നെ എന്നേക്കും സ്‌നേഹിക്കുന്നു’ ചിത്ര എന്നാണ് അയ്യര്‍ കുറിച്ചത്.

ശാരദയുടെ മുന്‍ ജന്മദിനങ്ങളില എടുത്ത ചിത്രങ്ങളും കുഞ്ഞു നാളിലെ ചിത്രങ്ങളും ചിത്രയുടെ പോസ്റ്റില്‍ കാണാം. നിരവധിപ്പേരാണ് ശാരദയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് കമന്റ് ചെയ്തിരിക്കുന്നത്.

ഇക്കഴിഞ്ഞ ജനുവരിയിലാണ് ട്രക്കിങ് നടത്തുന്നതിനിടെ ഉണ്ടയ അപകടത്തില്‍ ചിത്രയുടെ സഹോദരി ശാരദ അയ്യര്‍ (52) ഒമാനില്‍ മരിച്ചത്. ഒമാന്‍ എയര്‍ മുന്‍ മാനേജരായ ശാരദ മസ്‌കറ്റിലായിരുന്നു താമസം. ചിത്രലുടെയും ശാരദയുടെയും പിതാവ് രാജദുരൈ അയ്യര്‍ മരിച്ചു ഒരുമാസം പിന്നിടും മുന്‍പെയായിരുന്നു ശാരദയുടെ വിയോഗം.

Ads by Google
Ads by Google
LATEST NEWS
TRENDING NOW