-->
തെലുങ്ക് സിനിമാ മേഖലയില്‍ കാസ്റ്റിങ് കൗച്ച് ഇല്ലെന്ന ചിരഞ്ജീവിയുടെ പരാമര്‍ശത്തിനെതിരെ ഗായിക ചിന്മയി. ജോലിക്ക് പ്രതിഫലമായി ലൈംഗിക ബന്ധത്തിന് അവകാശമുണ്ടെന്ന് പുരുഷന്മാര്‍ വിശ്വസിക്കുന്നിടത്താണ് യഥാര്‍ഥ പ്രശ്‌നമെന്ന് ചിന്മയി അഭിപ്രായപ്പെട്ടു. കാസ്റ്റിങ് കീച്ച് സിനിമയില്‍ വ്യാപകമാണെന്നും ഗായിക ചിരഞ്ജീവിയെ തിരുത്തി. ഗാനരചയിതാവായ വൈരമുത്തുവില്‍ നിന്ന് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം ചിന്മയി എക്‌സില്‍ ഓര്‍മിപ്പിച്ചു.
‘കാസ്റ്റിങ് കീച്ച് സിനിമയില്‍ വ്യാപകമാണ്, പൂര്‍ണ്ണമായും സഹകരിക്കാന്‍ തയാറായില്ലെങ്കില്‍ സ്ത്രീകള്‍ക്ക് അവസരം നിഷേധിക്കപ്പെടുന്നു. സിനിമാ വ്യവസായത്തില്‍ പൂര്‍ണ്ണ സഹകരണം എന്നതിന് വേറെ അര്‍ഥമാണുളളത്. ഇംഗ്ലീഷ് വിദ്യാഭ്യാസം ലഭിച്ച പശ്ചാത്തലത്തില്‍ വരുന്ന ഒരാള്‍ക്ക് പ്രതിബദ്ധത എന്നാല്‍ പ്രൊഫഷണലിസം എന്നാണ് മനസിലാവുക. ജോലിക്ക് കൃത്യമായി വരിക, കഴിവില്‍ വിശ്വസിക്കുക എന്നാണെങ്കില്‍ നിങ്ങള്‍ തെറ്റിദ്ധിക്കപ്പെട്ടുവെന്നാണ് അര്‍ഥം ചിന്മയി കുറിച്ചു.
അവകാശമുണ്ടെന്ന് വിശ്വാസത്തില്‍ പുരുഷന്മാര്‍ തുടരുന്ന കാലത്തോളം പുരുഷന്മാര്‍ സ്ത്രീകളില്‍നിന്ന് ലൈംഗികസഹകരണം ആവശ്യപ്പെടുകയും പ്രതീക്ഷിക്കുകയും ചെയ്യും. ഒരു സംഗീതജ്ഞയെ സ്റ്റുഡിയോയില്‍ ലൈംഗികമായി ആക്രമിക്കാന്‍ ശ്രമിച്ച.... നെ എനിക്കറിയാം. അയാളില്‍ നിന്ന് രക്ഷപ്പെടാനായി അവര്‍ക്ക് സൗണ്ട് ബൂത്തില്‍ തുടരേണ്ടിവന്നു. പിന്നീട് മേഖലയിലെ മറ്റൊരു മുതിര്‍ന്ന വ്യക്തി വന്നാണ് അവളെ രക്ഷപ്പെടുത്തിയത്. അതിനുശേഷം അവള്‍ ആ ജോലി ഉപേക്ഷിച്ചു. തനിക്ക് അവകാശമുണ്ടെന്ന തോന്നലില്‍ മോശമായി പെരുമാറുന്ന, ലിംഗത്തിന്റെ ചിത്രങ്ങള്‍ അയയ്ക്കുന്ന, ലൈംഗിക ബന്ധം ആവശ്യപ്പെടുന്ന ഈ ഗായകനെപ്പോലുളള സ്ഥിരം കുറ്റവാളികള്‍ക്ക് യാതൊരു ഖേദവുമില്ലാതെ പ്രേക്ഷകര്‍ പിന്തുണ നല്‍കും ഗായിക കൂട്ടിച്ചേര്‍ത്തു.
പെണ്‍കുട്ടികള്‍ക്കെതിരെയുളള ചൂഷണവും ലൈംഗിക പീഡനവും വ്യാപകമായൊരു പ്രശ്‌നമാണ്. വനിതാ സഹതാരങ്ങള്‍ സുഹൃത്തുക്കളോ കുടുംബ സുഹൃത്തുക്കളോ ആയിരുന്ന കാലത്തുനിന്ന് ചിരഞ്ജീവി ഗാരു വരുനന്ത്. അവര്‍ പരസ്പരം ബഹുമാനിക്കുകയും ഇതിഹാസങ്ങളോടൊപ്പം പ്രവര്‍ത്തിക്കുകയും സ്വയം തന്നെ ഇതിഹാസങ്ങളായി മാറുകയും ചെയ്തു.
മീറ്റു പ്രസ്ഥാനം മനസിലാക്കാന്‍ കഴിയാത്ത തലമുറകളുണ്ട്. പീഡകര്‍ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ സ്ത്രീകളെ അപമാനിച്ചവരാണ് സൗകാര്‍ ജാനകിയെപ്പോലുളളവര്‍. വൈ.ജി മഹേന്ദ്രനോടൊപ്പമുളള അഭിമുഖത്തില്‍ സൗകാര്‍ ജാനകി സ്വയം ഫെമിനിസ്റ്റ് എന്നാണ് അവകാശപ്പെടുന്നത്. എന്നാല്‍ ജോലി സ്ഥലത്തെ ലൈംഗികാതിക്രമത്തെക്കുറിച്ച് തുറന്നുപറഞ്ഞ സ്ത്രീകളെ അവരും വൈ.ജി എമ്മും ചേര്‍ന്ന് അപമാനിച്ചു. തുറന്നുപറച്ചില്‍ അതിജീവിതയുടെ പങ്കാളിക്കും കുടുംബങ്ങള്‍ക്കും അപമാനമാണെന്ന് പറയുകയും ചെയ്തു. വിദ്യാസമ്പന്നരായ യുവതികള്‍ക്ക് ഇപ്പോള്‍ സിനിമാ വ്യവസായത്തില്‍ എന്താണെന്ന് നടക്കുന്നതെന്നറിയാം ചിന്മയി കുറിച്ചു.
Casting couch is rampant, women are refused roles if they don’t offer ‘full commitment’ - a word that means completely different in the film industry.If you come from an English educated background and believe ‘commitment’ means ‘professionalism’, showing up to work and being…— Chinmayi Sripaada (@Chinmayi) January 26, 2026
അതിനാല്‍ സിനിമ മേഖല നിങ്ങളെന്താണെന്നത് പ്രതിഫലിപ്പിക്കുന്ന ഇടമല്ല. വൈരമുത്തു എന്നെ ലൈംഗികമായി പീഡിപ്പിച്ചത് ഞാന്‍ അത് ആവശ്യപ്പെട്ടതുകൊണ്ടല്ല. കൗമാരം വിട്ടൊഴിയാത്ത ഞാന്‍ അദ്ദേഹത്തെ മാര്‍ഗദര്‍ശിയായും ഇതിഹാസ ഗാനരചയിതാവുമായി ബഹുമാനിച്ചു. വിശ്വസിക്കാന്‍ കഴിയാത്ത വയസ്സന്‍ ആണ് അദ്ദേഹമെന്ന് ഞാന്‍ കരുതിയില്ല. എന്റെ അമ്മ അടുത്തുണ്ടായിട്ടും അയാളെന്നെ ഉപദ്രവിച്ചു. ഇത്തരം പുരുഷന്മാര്‍ക്ക് അടുത്തൊരു രക്ഷിതാവുണ്ടായിട്ടും യാതൊരു മാറ്റവുമില്ല. ജോലി നല്‍കുന്നതിന് പ്രതിഫലമായി ലൈംഗികമായി സഹകരിക്കണമെന്ന് പുരുഷന്മാര്‍ വിശ്വസിക്കുന്നിടത്താണ് പ്രശ്‌നം’ ചിന്മയി പറഞ്ഞു.
തെലുങ്ക് സിനിമാ മേഖലയില്‍ കാസ്റ്റിങ് കൗച്ച് ഇല്ലെന്നായിരുന്നു തെലുങ്ക് സൂപ്പര്‍താരം ചിരഞ്ജീവി പറഞ്ഞത്. തെലുങ്ക് സിനിമാ ഇന്‍ഡസ്ട്രി വളരെ പോസിറ്റീവും പ്രൊഫഷണലുമായ ഇടമാണെന്ന് ചിരഞ്ജീവി അഭിപ്രായപ്പെട്ടു. സ്വന്തം കഴിവില്‍ വിശ്വാസവും അര്‍പ്പണബോധവുമുളളവര്‍ക്ക് ടോളിവുഡ് അവസരങ്ങള്‍ നല്‍കാറുണ്ടെന്നാണ് തന്റെ നീണ്ടകാലത്തെ അനുഭവത്തില്‍ നിന്ന് വ്യക്തമായതെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ പുറത്തിറങ്ങിയ ചിരഞ്ജീവിയുടെ 'മന ശങ്കര വരപ്രസാദ് ഗാരു' എന്ന ചിത്രത്തിന്റെ വിജയാഘോഷത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.