Tuesday, March 10, 2026 Last Updated 32 Min 49 Sec ago English Edition
Todays E paper
Ads by Google
Friday 06 Mar 2026 11.38 AM

ഭാര്യയ്‌ക്കൊപ്പം വിവാഹ വിരുന്നിനെത്തി; വിരോഷിനെ കേരളത്തിലേക്ക് ക്ഷണിച്ച് ഹിഷാം

hesham-abdul-wahab
photo-www.instagram.com/heshamabdulwahab/

വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹ വിരുന്നില്‍ പങ്കെടുത്ത ചിത്രം പങ്കുവെച്ച് സംഗീത സംവിധായകന്‍ ഹിഷാം അബ്ദുല്‍ വഹാബ്. ഭാര്യ ആയിഷത്ത് സഫയും ഹിഷാമിനൊപ്പമുണ്ടായിരുന്നു. ഇരുവരെയും കേരളത്തിലേക്ക് ക്ഷണിക്കുന്നുവെന്നും ഹിഷാം കുറിച്ചു.

പ്രിയപ്പെട്ട വിജയ് ദേവരകൊണ്ടയ്ക്കും രശ്മിക മന്ദാനയ്ക്കും സന്തോഷകരവും അനുഗ്രഹീതവുമായ ദാമ്പത്യ ജീവിതം ആശംസിക്കുന്നു. എത്രയും പെട്ടെന്നുതന്നെ നിങ്ങള്‍ക്ക് രണ്ട് പേര്‍ക്കും കേരളത്തില്‍ ആതിഥേയത്വം വഹിക്കാന്‍ ആഗ്രഹിക്കുന്നു. ചിത്രത്തിനൊപ്പം ഹിഷാം കുറിച്ചു.

2023 ല്‍ പുറത്തിറങ്ങിയ ഖുഷി എന്ന തെലുങ്ക് ചിത്രത്തിന് സംഗീതം ഒരുക്കിയത് ഹിഷാമാണ്. ഇതില്‍ വിജയ് ദേവരകൊണ്ടയായിരുന്നു നായകന്‍. 2025 ല്‍ പുറത്തിറങ്ങിയ രശ്മിക പ്രധാന വേഷത്തിലെത്തിയ ദ ഗേള്‍ഫ്രണ്ട് എന്ന ചിത്രത്തിനും സംഗീതമൊരുക്കിത് ഹിഷാമാണ്.

ഫെബ്രുവരി 26 ന് രാജസ്ഥാനിലെ ഉദയ്പുരിലായിരുന്നു രശ്മികയുടെയും വിജയ് യിടെയും വിവാഹം. മൂന്ന് ദിവസം നീണ്ടുനിന്ന വിവാഹ ആഘോഷത്തിന്റെ ഭാഗമായി ഹല്‍ദി, സംഗീത് ചടങ്ങുകളുമുണ്ടായിരുന്നു. ഇതിനുശേഷമകണ് ഇരുവരും സിനിമാ- രാഷ്ട്രീയ മേഖലയിലെ പ്രമുഖര്‍ക്കായി ഹൈദരാബാദില്‍ വിവാഹ വിരുന്ന് സംഘടിപ്പിച്ചത്. ബഞ്ചാര ഹില്‍സിലെ താജ് കൃഷ്ണ ഹോട്ടലിലായിരുന്നു റിസപ്ഷന്‍.

Ads by Google
Friday 06 Mar 2026 11.38 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW