-->
വിവാഹചടങ്ങളുമായി ബന്ധപ്പെട്ട് ഒട്ടനവധി വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലാകാറുണ്ട്. ഇപ്പോഴിതാ കൃഷ്ണ വിഗ്രഹത്തെ വിവാഹം കഴിച്ച യുവതിയുടെ വാര്‍ത്തയാണ് വൈറലാകുന്നത്. ഉത്തര്‍പ്രദേശിലെ ബുദൗണ്‍ ജില്ലയില്‍ നിന്നുള്‌ല 28കാരിയായ പിങ്കി ശര്‍മ്മയാണ് കൃഷ്ണ വിഗ്രഹത്തെ പരമ്പരാഗത ഹിന്ദു ചടങ്ങ് പ്രകാരം വിവാഹം കഴിച്ചത്. മൂന്ന് മാസം മുന്‍പ് താന്‍ ബാങ്കെ ബിഹാരി ക്ഷേത്രം സന്ദര്‍ശിച്ചെന്നും അവിടെ വച്ച് സ്വര്‍ണ മോതിരം പ്രസാദമായി ലഭിച്ചെന്നും യുവതി ഒരു മാദ്ധ്യമത്തോട് പറഞ്ഞു.
അത് യാദൃശ്ചികമല്ലെന്ന് മനസിലാക്കി കൃഷ്ണ വിഗ്രഹത്തെ വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നാണ് യുവതി വ്യക്തമാക്കിയത്. 'മീര' എന്ന നാമവും യുവതി സ്വീകരിച്ചിട്ടുണ്ട്. ഡിസംബര്‍ ആറിനാണ് വിവാഹം നടന്നതെന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ ചിത്രങ്ങള്‍ പ്രചരിക്കുന്നുണ്ട്. ലെഹങ്കയും ആഭരണവും അണിഞ്ഞ് യുവതി നില്‍ക്കുന്നതും കൃഷ്ണ വിഗ്രഹം കൈയില്‍ ഇരിക്കുന്നതും ചിത്രത്തില്‍ കാണാം. ബന്ധുക്കള്‍ ഉള്‍പ്പടെ ചടങ്ങില്‍ പങ്കെടുത്തിയിരുന്നു.
വളരെക്കാലമായി മകള്‍ക്ക് അനുയോജ്യനായ വരനെ തേടുകയായിരുന്നു. എന്നാല്‍ കൃഷ്ണന്‍ പറയുമ്പോള്‍ മാത്രമേ വിവാഹം കഴിക്കുവെന്നാണ് പിങ്കി പറഞ്ഞിരുന്നത്. തുടക്കത്തില്‍ ഞങ്ങള്‍ അത് എതിര്‍ത്തു. പക്ഷേ സ്വര്‍ണ മോതിരം ലഭിച്ചതിന് ശേഷം ഞങ്ങള്‍ വിവാഹത്തിന് സമ്മതിക്കുകയായിരുന്നു'പിങ്കിയുടെ പിതാവ് പറഞ്ഞു. ഇപ്പോള്‍ പിങ്കിയുടെ ഏറ്റവും വലിയ ആഗ്രഹം വൃന്ദാവനത്തില്‍ താമസിച്ച് കൃഷ്ണനെ ആരാധിക്കുകയെന്നതാണ്. ചെലവുകളെക്കുറിച്ച് തനിക്ക് ആശങ്കയില്ലെന്നും ദൈവം എല്ലാം നോക്കുമെന്നും യുവതി പറഞ്ഞു.