Wednesday, March 11, 2026 Last Updated 20 Min 17 Sec ago English Edition
Todays E paper
Ads by Google
Tuesday 09 Dec 2025 12.26 PM

ഹനാന്‍ ഷാ ലൈവ് ഷോ ‘റെസ്റ്റോ-ഫെസ്റ്റ് 2025’ വെള്ളിയാഴ്ച

REST

കുവൈത്ത്‌സിറ്റി: ഇന്ത്യന്‍ എംബസിയുടെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന റെസ്റ്റോറന്റ് ഓണേഴ്സ് അസോസിയേഷന്‍ കുവൈത്ത് (ROAK) എട്ടാം വാര്‍ഷികാഘോഷങ്ങള്‍ വിപുലമായി ആചരിക്കുന്നതിന്റെ ഭാഗമായാണ്'റെസ്റ്റോ-ഫെസ്റ്റ് 2025- ഹനാന്‍ ഷാ ലൈവ്' എന്ന പേരില്‍ മെഗാ ഇവന്റ് സംഘടിപ്പിക്കും. ഡിസംബര്‍ 12 വെള്ളി വൈകിട്ട് അഞ്ച് മണി മുതല്‍ അബ്ബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്‌കൂള്‍ ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ ആണ് പരിപാടി.
പുതുതലമുറയുടെ ആവേശവും ജനപ്രിയനുമായ ഹനാന്‍ ഷാ ആദ്യമായി കുവൈത്തില്‍ എത്തുന്നു എന്നതാണ് റെസ്റ്റോ ഫെസ്റ്റിന്റെ പ്രത്യേകത.
നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റു സാമൂഹിക സാംസ്‌കാരിക ഇടപെടലുകള്‍ക്കും നേതൃത്വം നല്‍കി വരുന്ന റോക്ക് ആദ്യമായാണ് ഇത്തരമൊരു മെഗാ പരിപാടിയുമായി മുന്നോട്ടു വരുന്നത്. കുവൈത്തിലെ മലയാളികള്‍ വലിയ രീതിയില്‍ ഉള്ള പിന്തുണയാണ് കഴിഞ്ഞ എട്ടു വര്‍ഷം കൊണ്ട് അസോസിയേഷന് നല്‍കിയുട്ടുള്ളത്. റെസ്റ്റോഫെസ്റ്റും വളരെ പ്രതീക്ഷിയോടെയും ആകാംക്ഷയോടെയുമാണ് അവര്‍ നോക്കി കാണുന്നത്.
ഹനാന്‍ ഷായെയും സംഘത്തെയും കുവൈത്തില്‍ എത്തിക്കാന്‍ വേണ്ടി പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും റോക്ക് കമ്മിറ്റി നന്ദി രേഖപ്പെടുത്തുന്നു. ഹനാന്‍ ഷായുടെ ജനപ്രീതിയും മറ്റും പരിഗണിച്ചു കൊണ്ട് തിരക്ക് ഒഴിവാക്കാന്‍ വേണ്ടി
പ്രവേശനം സൗജന്യ പാസ്സ് മൂലം നിയന്ത്രിച്ചിട്ടുണ്ട്. റെജിസ്‌ട്രേഷന്‍ ലിങ്ക് വഴി ആണ് പാസ്സുകള്‍ വിതരണം ചെയ്തത്. ഇതിനോടകം തന്നെ റെജിസ്‌ട്രേഷന്‍ ഫുള്‍ ആയിട്ടുണ്ട്.
റെസ്റ്റോഫെസ്റ്റിന്റെ ഭാഗമായി റിഗ്ഗയി കസര്‍ ഗര്‍നാട്ട റെസ്റ്റോറന്റില്‍ നടന്ന പത്ര സമ്മേളനത്തില്‍ അസോസിയേഷന്‍ പ്രസിഡന്റ് ഷബീര്‍ മണ്ടോളി, ജനറല്‍ സെക്രട്ടറി കമറുദ്ദീന്‍, പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ നജീബ് പി.വി, ചെയര്‍മാന്‍ അബൂ തിക്കോടി റെസ്റ്റോഫെസ്റ്റ് ഹനാന്‍ ഷാ ലൈവ് ഷോ പ്രധാന സ്‌പോണ്‍സര്‍ മാന്‍ഗോ ഹൈപ്പര്‍ ചെയര്‍മാന്‍ & CEO റഫീഖ് അഹമ്മദ് എന്നിവര്‍പങ്കെടുത്തു.

Ads by Google
Ads by Google
TRENDING NOW