Thursday, March 12, 2026 Last Updated 23 Min 2 Sec ago English Edition
Todays E paper
Ads by Google
Tuesday 09 Dec 2025 08.41 AM

തിരക്കേറിയ റോഡില്‍ കുട്ടിയെ കാളപ്പുറത്ത് ഇരുത്തി നടന്നുനീങ്ങുന്ന സ്ത്രീ: സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനം

woman, busy,  road, child, bullock

വ്യത്യസ്തത ഉണര്‍ത്തുന്ന ഒട്ടനവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലാകാറുണ്ട്. ഇവയില്‍ ചിലത് ആളുകളുടെ കടുത്ത വിമര്‍ശനങ്ങള്‍ക്ക് വിധേയമാകാറുണ്ട്. ഇപ്പോഴിതാ തിരക്കേറിയെ റോഡിലൂടെ കാളയുടെ മുകളില്‍ കുട്ടിയെ ഇരുത്തി കൊണ്ട് പോകുന്ന ഒരു സ്ത്രീയുടെ വീഡിയോയാണ് നെറ്റീസണ്‍സിനെ ചൊടിപ്പിച്ചിരിക്കുന്നത്. ഹൈദരാബാദിലെ തിരക്കേറിയ റോഡിലാണ് ഈ കാഴ്ച. വണ്‍വേയുള്ള റോഡിന് എതിരായാണ് സ്ത്രീ കാളയെ നയിച്ച് കൊണ്ട് പോകുന്നത്. പോരാത്തതിന് കാളയുടെ പുറത്ത് ഒരു കുട്ടിയെ കൂടി ഇരുത്തിയിട്ടുണ്ട്. നിരവധി വാഹങ്ങള്‍ ചീറിപ്പാഞ്ഞ് വരുന്നതും വീഡിയോയില്‍ കാണാം.

ഇന്ത്യന്‍ ഗ്രാമങ്ങളില്‍ ഇത്തരം കാഴ്ചകള്‍ ഒരു പതിവാണെങ്കിലും നഗരങ്ങളില്‍ അത്ര പരിചിതമല്ലാത്ത ഒരു കാഴ്ചയാണത്. അതുകൊണ്ട് തന്നെ വഴിയാത്രക്കാരെല്ലാം സ്ത്രീയെയും കാളയെയും അതിന് പുറത്തിരിക്കുന്ന കുട്ടിയെയും ശ്രദ്ധിക്കുന്നതും വീഡിയോയില്‍ കാണാം. വണ്‍വേ റോഡില്‍ എതിരേ പോകുന്നതിന്റെ ആശങ്കയൊന്നുമില്ലാതെ വളരെ ആത്മവിശ്വാസത്തോടെയാണ് സ്ത്രീ കാളയെ മുന്നോട്ട് നയിക്കുന്നത്. കാളപ്പുറത്ത് ആസ്വാദിച്ചിരിക്കുന്ന കുട്ടി സമൂഹ മാധ്യമ ഉപയോക്താക്കളുടെ ശ്രദ്ധനേടി.

'ആധുനിക നഗരം, പരമ്പരാഗത സവാരി' എന്ന അടിക്കുറിപ്പോടെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച വീഡിയോ മണിക്കൂറുകള്‍ക്കുള്ളില്‍ ഇരുപതിനായിരത്തോളം പേരാണ് കണ്ടത്. തിരക്കേറിയ ഒരു ചന്തസ്ഥലത്ത് ഓട്ടോറിക്ഷകളും കാല്‍നടയാത്രക്കാരും സഞ്ചരിക്കുമ്പോള്‍ ഒരു കുട്ടി കാളപ്പുറത്ത് സവാരി ചെയ്യുന്നു. പാരമ്പര്യത്തിന്റെയും നഗരജീവിതത്തിന്റെയും സംയോജനം പകര്‍ത്തിയ അപൂര്‍വ ദൃശ്യമെന്നും വീഡിയോയ്‌ക്കൊപ്പം കുറിച്ചിരിക്കുന്നു. കാളയെയും കൊണ്ട് കാര്‍ഷിക വൃത്തിക്ക് പോകുന്നതല്ലെന്നും മറിച്ച് കാളയെ കാണിച്ച് കാണിക്ക വാങ്ങിക്കാനുള്ള പോക്കാണെന്നും സമൂഹ മാധ്യമ ഉപയോക്താക്കള്‍ കുറിച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW