Saturday, March 14, 2026 Last Updated 7 Min 5 Sec ago English Edition
Todays E paper
Ads by Google
Friday 05 Dec 2025 08.56 AM

20 അടി നീളം, 100 കിലോ ഭാരം, കൊന്നുതിന്നത് 300 ആളുകളെ! ഇവനാണ് ബുറുണ്ടിയിലെ ജലഭീകരന്‍

gustava, crocodile, burundi

ജലജീവികളിലെ ഏറ്റവും വലിയ അക്രമകാരികളാണ് മുതലകള്‍. എന്നാല്‍ ഇത്തരത്തില്‍ ആഫ്രിക്കന്‍ രാജ്യം ബുറുണ്ടിയിലെ റുസിസി നദിയിലും ടാങ്കനീക തടാകത്തിന്റെ വടക്കന്‍ തീരങ്ങളിലും ജനങ്ങള്‍ പേടിക്കുന്ന ഒരു ഭീകര മുതലയുണ്ട്. അസാധാരണമായ വലുപ്പവും നരഭോജി എന്ന നിലയിലുള്ള ഭീകരമായ വലിപ്പവുംമൂലം കുപ്രസിദ്ധനാക്കിയ ഗുസ്താവ്. ഭീമന്‍ നൈല്‍ ചീങ്കണ്ണി വിഭാഗത്തില്‍പ്പെട്ടതാണ് ഗുസ്താവ്. ഗുസ്താവിന് ഏകദേശം 6 മീറ്റര്‍ (20 അടി) നീളവും 1000 കിലോഗ്രാം ഭാരവുമുണ്ടെന്നാണ് പൊതുവായ വിലയിരുത്തല്‍. അങ്ങനെയാണെങ്കില്‍, ഇതുവരെ കണ്ടിട്ടുള്ള ഏറ്റവും വലിയ നൈല്‍ ചീങ്കണ്ണികളിലൊന്നായിരിക്കും ഇത്.

ഗുസ്താവിനെ ഇതുവരെ പിടികൂടുകയോ കൃത്യമായി അളക്കുകയോ ചെയ്തിട്ടില്ല. കാഴ്ചയിലുള്ള നിഗമനങ്ങളെയും ഫോട്ടോകളെയും ആശ്രയിച്ചാണ് ഈ കണക്കുകള്‍. ഈ മുതലയ്ക്ക് 60 വര്‍ഷമോ അതില്‍ കൂടുതലോ പ്രായമുണ്ടെന്നാണു ചിലര്‍ പറയുന്നത്. എന്നാല്‍ ഇക്കാര്യത്തിലും കൃത്യമായ സ്ഥിരീകരണമില്ല. പതിറ്റാണ്ടുകള്‍ക്കിടെ 300 മനുഷ്യരെ വരെ ഗുസ്താവ് കൊന്നിട്ടുണ്ടെന്നാണു നാട്ടുകാരുടെ പ്രചാരണം. അത്രയൊന്നുമുണ്ടാകില്ലെന്നും പക്ഷേ ഏകദേശം 60 കൊലപാതകങ്ങളെങ്കിലും ഈ മുതല തീര്‍ച്ചയായും ചെയ്തിട്ടുണ്ടാകുമെന്നും മറ്റു ചില വിദഗ്ധര്‍ വിശ്വസിക്കുന്നു. ഗുസ്താവിന്റെ ശരീരത്തിലുള്ളതെന്ന് ദൃക്‌സാക്ഷികള്‍ വിവരിക്കുന്ന മുറിപ്പാടുകളും പരുക്കുകളും അതിനെ തിരിച്ചറിയാന്‍ സഹായകമാണ്.

മാത്രമല്ല ശരീരത്തില്‍ വെടിയുണ്ടയേറ്റ അനേകം പാടുകളും ഒരു തോളിനടുത്ത് ആഴത്തിലുള്ള ഒരു മുറിവുമുണ്ടെന്നാണു പറയപ്പെടുന്നത്. പട്ടാളക്കാരും വേട്ടക്കാരും പിന്നീട് ഗവേഷകരും ഇതിനെ കൊല്ലാനോ പിടികൂടാനോ നടത്തിയ പരാജയപ്പെട്ട ശ്രമങ്ങളുടെ ഫലമാണിത്. ഈ മുറിവുകളും ഭീമാകാരമായ വലുപ്പവും ചേര്‍ന്നതോടെ ഗുസ്താവിനെ 'കൊല്ലാനാവില്ല' എന്നൊരു കഥ പ്രചരിച്ചു. ഇത് സാധാരണ വന്യജീവി എന്ന നിലയില്‍ നിന്ന് ഒരു ഭീകരസത്വമെന്ന പ്രതീതി ഗുസ്താവിനെക്കുറിച്ച് സൃഷ്ടിച്ചു. ഗവേഷകരും സിനിമാപ്രവര്‍ത്തകരും വലിയ കെണികളും ഇരകളും ഉപയോഗിച്ച് ഗുസ്താവിനെ പഠിക്കാനോ പിടികൂടാനോ ശ്രമിച്ചെങ്കിലും ഇതുവരെയുള്ള എല്ലാ ശ്രമങ്ങളെയും അത് വെട്ടിച്ചുകടന്നു. അതിഇതോടെ ലോകത്തിലെ ഏറ്റവും കുപ്രസിദ്ധനായ മുതലയെന്ന പദവി ഗുസ്താവിനായി. ഇന്നു ഗുസ്താവുണ്ടോ എന്ന കാര്യം സ്ഥിരീകരിക്കാനായിട്ടില്ല.

Ads by Google
Ads by Google
LATEST NEWS
TRENDING NOW