-->
മുതലയുടെ ആക്രമണവുമായി ബന്ധപ്പെട്ട് ഒട്ടനവധി വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലാകാറുണ്ട്. ഇപ്പോഴിതാ ഒഡിഷയിലെ ജാജ്പുരില്‍ മുതലയുടെ ആക്രമണത്തില്‍ 57കാരി കൊല്ലപ്പെട്ട വാര്‍ത്തയാണ് ഏറെ ചര്‍ച്ചയാകുന്നത്. നദിക്കരയില്‍ തുണി അലക്കുന്നതിനിടെയാണ് സൗദാമിനി മഹാലയെ മുതല ആക്രമിച്ചത്. മൃതദേഹം വലിച്ചിഴച്ച് കൊണ്ടുപോകുന്ന മുതലയുടെ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
കാന്ധിയ ഗ്രാമത്തില്‍ തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. ഖരസ്‌ത്രോത നദിയില്‍ അലക്കാന്‍ എത്തി നിമിഷങ്ങള്‍ക്കകമായിരുന്നു ആക്രമണം. അതിവേഗത്തില്‍ എത്തിയ മുതല സൗദാമിനിയെ നദിയിലേക്ക് വലിച്ചുകൊണ്ടുപോവുകയുമായിരുന്നു. പ്രദേശവാസികള്‍ നോക്കിനില്‍ക്കുമ്പോഴാണ് സംഭവം. രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് ദൃക്‌സാക്ഷിയായ നബ കിഷോര്‍ മഹാല വ്യക്തമാക്കി. സൗദാമിനിയുടെ കൈയും തലയും മുതലയുടെ വായ്ക്കകത്തായ നിലയിലാണ്.
A live video went viral from Jajpur, Bari area, where a crocodile dragging a waman in to the river, pubil getting panic after watching video #odisha #jajour #crocodile #news #viral #live pic.twitter.com/J1lR1k01D2— Ajay kumar nath (@ajaynath550) October 7, 2025