Saturday, March 14, 2026 Last Updated 22 Min 58 Sec ago English Edition
Todays E paper
Ads by Google
Sunday 14 Sep 2025 01.45 PM

ഹോ! എന്തൊരു ധൈര്യം: മുതലയെ കയ്യിലെടുത്ത് യുവാവ്, അമ്പരന്ന് നെറ്റീസണ്‍സ്

man, crocodile. hand

ജലജീവികളിലെ അക്രമകാരികളില്‍ മുന്‍പന്തിയിലാണ് മുതലകള്‍. ഇത്രയൊക്കെ അപകടകാരികള്‍ ആയിട്ടും ഇവയുമായി സമ്പര്‍ക്കം പുലര്‍ത്തുകയും അടുത്തിടപഴകുകയും ചെയ്യുന്ന നിരവധി ആളുകളെ നാം കണ്ടിട്ടുണ്ട്. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. മൈക്ക് ഹോള്‍സ്റ്റണ്‍ എന്ന യുവാവാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ഒരു മുതലയെ തന്റെ വെറും കൈകൊണ്ട് പിടിച്ചിരിക്കുന്ന മൈക്കിനെയാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്. ഇത് ഒരേസമയം ആളുകളെ അമ്പരപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്തിരിക്കുകയാണ്.

ദ റിയല്‍ ലൈഫ് ടാര്‍സന്‍ എന്ന തന്റെ സോഷ്യല്‍ മീഡിയാ അക്കൗണ്ടിലാണ് യുവാവ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോയില്‍ കാണുന്നത്, മൈക്ക് ഒരു ചെളിവെള്ളത്തില്‍ നിന്നും മുതലയെ എടുക്കുന്നതാണ്. കുറ്റിക്കാടുകളും മറ്റുമുള്ള ഈ പ്രദേശത്തെ ചെറിയൊരു വെള്ളക്കെട്ടില്‍ നിന്നാണ് യുവാവ് മുതലയെ എടുക്കുന്നത്. മൈക്ക് തന്റെ വെറും കൈകള്‍കൊണ്ട് മുതലയെ എടുത്ത്, അതിനെ കുറിച്ച് പറയുന്നതാണ് വീഡിയോയില്‍ കാണുന്നത്. കുറച്ചുനേരം കഴിയുമ്പോള്‍ മുതലയെ തിരികെ വെള്ളത്തിലേക്ക് തന്നെ വിട്ടയക്കുന്നതും കാണാം.

നിരവധിപ്പേരാണ് മൈക്കിന്റെ വീഡിയോ കണ്ടിരിക്കുന്നതും അതിന് കമന്റുകള്‍ നല്‍കിയിരിക്കുന്നതും. പലരും യുവാവിന്റെ ധൈര്യത്തെ പ്രശംസിച്ചുകൊണ്ടാണ് വീഡിയോയ്ക്ക് കമന്റുകള്‍ നല്‍കിയിരിക്കുന്നത്. എന്നാല്‍, അതേസമയത്ത് തന്നെ ഇതിന്റെ അപകടങ്ങളെ കുറിച്ചും, വന്യമൃഗങ്ങളെ അവയുടെ വഴിക്ക് വിടണം എന്നുമൊക്കെ കാണിച്ചുകൊണ്ട് ആളുകള്‍ കമന്റ് നല്‍കുന്നുണ്ട്. ഒരു കമന്റില്‍ മൈക്ക് ഇതേ കുറിച്ച് വിശദീകരിക്കുന്നതും കാണാം. താന്‍ ഇത് ആളുകളെ ബോധവല്‍ക്കരിക്കുന്നതിനായി മാത്രം ചെയ്യുന്നതാണ് എന്നും ഇത് അനുകരിക്കരുത് എന്നുമാണ് മൈക്ക് പറയുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW