-->
ദോഹ: യുണൈറ്റഡ് മാർഷ്യൽ ആർട്സ് അക്കാദമി ഇന്റർനാഷണലിന്റെ (UMAI) ആറ് മാസക്കാലം നീണ്ടുനിന്നനാല്പതാം വാർഷികാഘോഷങ്ങളുടെ സമാപന പരിപാടി നാളെ (വെള്ളിയാഴ്ച) ഗറാഫ ഇൻഡോർ സ്റ്റേഡിയത്തിൽ വൈകിട്ട് 6 മണിക്ക് നടക്കുമെന്ന് മാനേജ്മെന്റ് വാര്ത്തസേമ്മളനത്തിൽ അറിയിച്ചു. ആഘോഷ പരിപാടികൾക്ക് നാന്ദികുറിച്ചു കൊണ്ട് കരാട്ടെ, കുങ്ഫു, വുഷു ചാമ്പ്യൻഷിപ്പ് മത്സരങ്ങൾ ഇന്ന് (വ്യാഴാഴ്ച) വൈകിട്ട് 5 മുതൽ വെള്ളിയാഴ്ച വൈകിട്ട് 5 വരെ നടക്കും. നാളെ നടക്കുന്ന സമാപന ചടങ്ങിൽ ഖത്തർ ബോക്സിങ് & റെസ്ലിങ് ഫെഡറേഷൻ പ്രസിഡന്റും ഖത്തറിലെ ആദ്യ പ്രൊഫഷണൽ ബോക്സറുമായ ഷെയ്ഖ് ഫഹദ് ഖാലിദ് അൽ താനി മുഖ്യാതിഥിയായി പങ്കെടുക്കും.
ഖത്തർ കരാട്ടെ ഫെഡറേഷൻ പ്രതിനിധികൾ ഉൾപ്പെടെ വിവിധ മേഖലകളിലെ പ്രമുഖർ സാന്നിധ്യം വഹിക്കും.നാല്പത് വർഷം വിജയക
രമായി പൂർത്തിയാക്കിയ UMAIയുടെ സ്ഥാപകനും ഗ്രാൻഡ് മാസ്റ്ററുമായ സിഫു ഡോ. ആരിഫ് സിപിയെ ചടങ്ങിൽ ആദരിക്കും.ഇന്ത്യയുടെ
ദേശീയ താരങ്ങൾ ഉൾപ്പെടെയുള്ള മാർഷ്യൽ ആർട്സ് പ്രകടനം,പ്രശസ്ത ഗായകരുടെ ഗാനവിരുന്ന്, തനൂറ നൃത്തം തുടങ്ങിയ വൈവിധ്യമാർന്ന കലാ,കായികപരിപാടികൾ സമാപന വേദിയെ ആസ്വാദവിസ്മയമാക്കും.
മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്ക് ഫ്രീ പാസ് മുഖേന പ്രവേശനം ലഭിക്കും.കൂടുതൽ വിവരങ്ങൾക്ക് 50333234 എന്ന നമ്പറുമായി ബന്ധപെടാവുന്നതാണ്.
2025 മെയ് 30ന് ഹമദ് മെഡിക്കൽ കോർപ്പറേഷനുമായി ചേർന്ന് നടത്തിയ രക്തദാന ക്യാമ്പിലൂടെയാണ്നാൽപതാം വാർഷികാഘോഷങ്ങൾക്ക്
തുടക്കം കുറിച്ചത്. വനിതകൾക്കായുള്ള വെയിറ്റ് ലോസ് മത്സരം, കുട്ടികളുടെ ചിത്രരചനമത്സരം,മുതിർന്നവർക്കായുള്ള ഇന്റർനാഷണൽ പഞ്ചഗുസ്തി മത്സരം, വടം വലി എന്നിവ സംഘടിപ്പിച്ചു. ദോഹയിൽ നടന്ന വാർത്താസമ്മേളനത്തിൽ UMAI സ്ഥാപകനും ഗ്രാൻഡ് മാസ്റ്ററുമായ സിഫു ഡോ. ആരിഫ് സി.പി, UMAI ഖത്തർ ഡയറക്ടർ ഷിഹാൻ നൗഷാദ് കെ. മണ്ണോളി, പി.ആർ. ഇൻചാർജ് ഉബൈദ് സി.കെ, സിറ്റി എക്സ്ചേഞ്ച് ഹെഡ് ഓഫ് ഓപ്പറേഷൻസ് ഷാനിബ് ഷംസുദ്ദീൻ, കുങ്ഫു അസിസ്റ്റന്റ് കോർഡിനേറ്റർ ശരീഫ് തിരുവള്ളൂർ, UMAI സെക്രട്ടറി ഷബീർ വാണിമേൽ, പ്രോഗ്രാം കോർഡിനേറ്റർ അബ്ദുള്ള പൊയിൽ എന്നിവർ പങ്കെടുത്തു.
ഷഫീക്ക് അറക്കൽ