-->
കുവൈത്ത്‌സിറ്റി: ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് കപ്പല്‍ (ഐസിജിഎസ്)സാര്‍തക്ക് 2025 ഡിസംബര്‍ 9 മുതല്‍ 12 വരെ സൗഹൃദ സന്ദര്‍ശനത്തിന്റെ ഭാഗമായി കുവൈത്തിലെത്തും.
കുവൈറ്റിലെ താല്‍പ്പര്യമുള്ള ഇന്ത്യന്‍ സമൂഹത്തിലെ അംഗങ്ങളെ കുവൈറ്റ് സന്ദര്‍ശന വേളയില്‍ ഐസിജിഎസ് സാര്‍തക്ക് സന്ദര്‍ശിക്കാന്‍ അവസരം ഉണ്ട്. പരിമിതമായ സ്ലോട്ടുകള്‍ ഉള്ളതിനാല്‍ ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന അടിസ്ഥാനത്തിലായിരിക്കും രജിസ്‌ട്രേഷന്‍.
രജിസ്റ്റര്‍ ചെയ്യുന്നതിന് ദയവായി ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യുക. 2025 ഡിസംബര്‍ 4 ന് ഉച്ചയ്ക്ക് 12 മണിക്ക് രജിസ്‌ട്രേഷന്‍ അവസാനിക്കും. സുരക്ഷാ കാരണങ്ങളാല്‍ സ്ലോട്ടുകള്‍ മാറ്റാന്‍ കഴിയില്ല.
പ്രവേശനത്തിന് സിവില്‍ ഐഡി തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാണ്.
Parking of vehicles/meeting point : https://maps.app.goo.gl/rE2X6xnSnLh1jfVs7