Thursday, March 12, 2026 Last Updated 5 Min 10 Sec ago English Edition
Todays E paper
Ads by Google
Tuesday 02 Dec 2025 06.27 PM

കുവൈത്ത് 'കാസറഗോഡ് ഉത്സവ് 2025' വെള്ളിയാഴ്ച; ഇന്ത്യന്‍ സെന്‍ട്രല്‍ സ്‌കൂളില്‍ ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ വൈകുനേരം 4 മുതല്‍

KEA

കുവൈത്ത്‌സിറ്റി: കാസറഗോഡ് എക്‌സ്പാട്രിയേറ്റ്‌സ് അസ്സോസിയേഷന്‍ (കെ. ഇ. എ) ഇരുപത്തി ഒന്നാമത് വാര്‍ഷികം കാസറഗോഡ് ഉത്സവ് 2025 ഡിസംബര്‍ 5 വെള്ളിയാഴ്ച വൈകുനേരം 4 മണിമുതല്‍ രാത്രി 10 മണിവരെ അബ്ബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്‌കൂളില്‍ ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തപ്പെടുന്നു
ഗായകരായ യുംന അജിന്‍, ശ്രേയ ജയദീപ്, നൗഫല്‍ റഹ്മാന്‍, പ്രശസ്ത മിമിക്രി കലാകാരന്‍ സമദ് തളിപ്പറമ്പ് എന്നിവര്‍ പങ്കെടുക്കുന്നു. കുവൈത്തിലെ പ്രമുഖ പെര്‍ഫ്യൂം കമ്പനിയായ അഹമ്മദ് അല്‍ മഗ്രിബി ആണ് ഈ വര്‍ഷത്തെ കാസറഗോഡ് ഉത്സവിന്റെ മുഖ്യ പ്രായോജകര്‍.
കുവൈത്തിലെ ആദ്യത്തെ ജില്ലാ സംഘടനയായ കാസര്‍ഗോഡ് അസോസിയേഷന്‍ നിരവധി സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ കാലങ്ങളില്‍ നടത്തിയിട്ടുള്ളത്. കുവൈത്തിലെന്നപോലെ നാട്ടിലും സംഘടന നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു.
സേവന പ്രവര്‍ത്തനങ്ങള്‍ അംഗങ്ങളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി ഫാമിലി ബെനിഫിറ്റ് സ്‌കീം പദ്ധതി സംഘടനയില്‍ അംഗമായ ആള്‍ മരണപ്പെട്ടാല്‍ അവരുടെ കുടുംബത്തിനുള്ള ധന സഹായം രോഗങ്ങള്‍ മൂലം കഷ്ടപ്പെടുന്ന അംഗങ്ങള്‍ക്കുള്ള ധനസഹായം നല്‍കുന്ന വെല്‍ഫെയര്‍ പദ്ധതി, അംഗങ്ങള്‍ക്കായി ഇന്‍വെസ്റ്റ്മെന്റ് പദ്ധതി,
സംഘടനാംഗങ്ങളുടെ മക്കളില്‍ പത്ത്, പന്ത്രണ്ട് ക്ലാസ്സുകളില്‍ ഉന്നത വിജയം നേടുന്നവര്‍ക്ക് കെ.ഇ.എ വിദ്യാഭ്യാസ അവാര്‍ഡുകള്‍ നല്‍കി വരുന്നു.
കലാകായിക പ്രോത്സാഹനത്തിനായി കലാപരിപാടികളും സ്‌പോര്‍ട് മത്സരങ്ങളും പിക്‌നികും സംഘടിപ്പിക്കുന്നു
ഏഴ് ഏരിയകളിലായി സജീവമായി പ്രവര്‍ത്തിക്കുന്ന സംഘടന ഓരോ ഏരിയയിലും പരിപാടികള്‍ പ്രത്യേകമായി സംഘടിപ്പിച്ചിട്ടുണ്ട്. ഓണം ന്യൂയര്‍ ആഘോഷങ്ങളും നോമ്പുതുറയും വര്‍ഷാവര്‍ഷം നടത്തുന്നു.
സംഘടനയുടെ മുന്‍ ചീഫ് പാട്രനായിരുന്ന സഗീര്‍ തൃക്കരിപ്പൂരിന്റെ സ്മരണാര്‍ത്ഥമുള്ള കുടിവെള്ള പദ്ധതി നാട്ടില്‍ നടത്തി വരുന്നു. നിരവധി പേര്‍ ഇതിന്റെ ഗുണഭോക്താക്കളായി. നിലവില്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ഈ പദ്ധതി നടപ്പാക്കി വരുന്നു.
നാട്ടിലേക്ക് തിരിച്ചു പോയ സംഘടനാംഗങ്ങള്‍ക്ക് ഒരുമിച്ച് കൂടാനുള്ള വേദി എന്ന നിലയ്ക്ക് ഹോം കമ്മറ്റി രൂപീകരിച്ചു. കുവൈത്തില്‍ കാസറഗോഡ് ഉത്സവം നടത്തുന്നപോലെ നാട്ടില്‍ കുവൈത്ത് ഫെസ്റ്റ് എന്ന പേരില്‍ പരിപാടി സംഘടിപ്പിക്കുന്നു. നാട്ടിലുള്ള കുടുംബത്തിന് ഒരുമിച്ച് കൂടാനുള്ള ഒരു വേദിയാണിത്. ഈ പരിപാടിയില്‍ വച്ച് കുട്ടികള്‍ക്കുള്‌ല വിദ്യാഭ്യാസ അവാര്‍ഡ് വിതരണം കലാകായിക മത്സരങ്ങളും അരങ്ങേറുന്നു.
ലക്ഷക്കണക്കിന് രൂപയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് സംഘടന കഴിഞ്ഞ കാലങ്ങളില്‍ നടത്തിയത്. നാട്ടിലെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസമാഹരണാര്‍ത്ഥം ആണ് കാസറഗോഡ് ഉത്സവം നടത്തി വരുന്നത്.
പത്ര സമ്മേളത്തില്‍ മുന്‍ ചീഫ് പാട്രേണ്‍ സത്താര്‍ കുന്നില്‍, പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി സി എച്ച്, ജന. സെക്രട്ടറി അസീസ് തളങ്കര, ട്രഷറര്‍ ശ്രീനിവാസന്‍ എന്‍ വി, ഓര്‍ഗ സെക്രട്ടറി പ്രശാന്ത് നെല്ലിക്കാട്ട്, പ്രോഗ്രാം ചെയര്‍മ്മാന്‍ പി എ നാസര്‍, കണ്‍വീനര്‍ അബ്ദുള്ള കടവത്ത്പങ്കെടുത്തു

Ads by Google
Ads by Google
TRENDING NOW