Thursday, March 12, 2026 Last Updated 38 Min 40 Sec ago English Edition
Todays E paper
Ads by Google
Tuesday 02 Dec 2025 05.58 PM

കേരള അസോസിയേഷൻ കുവൈത്ത് ‘നോട്ടം 2025’ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ വെള്ളിയാഴ്ച; ജോണി ആന്റണിക്ക് കണിയാപുരം രാമചന്ദ്രൻ അവാർഡ്

Kerala Association

കുവൈത്ത്‌സിറ്റി: കേരള അസോസിയേഷൻ കുവൈറ്റ്‌ സംഘടിപ്പിക്കുന്ന 12 മത് കണിയാപുരം രാമചന്ദ്രൻ സ്മാരക ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ 'നോട്ടം 2025 ഡിസംബർ 5 ന് ഉച്ചക്ക് 1 മണിക്ക് അഹ്‌മദി ഡി.പി.എസ് സ്കൂൾ ഓഡിറ്റോറിയത്തിൽ അരങ്ങേറും. മിഡിൽ ഈസ്റ്റിലെ പ്രമുഖ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ആയ നോട്ടം 2025, പ്രശസ്ത സംവിധായകനും ഓസ്കാർ അവാർഡ് നോമിനിയുമായ ഡോ : ബിജു ദാമോദരൻ ഉത്ഘാടനം ചെയ്യും.

Kerala Association

ഈ വർഷത്തെ കണിയാപുരം രാമചന്ദ്രൻ മെമ്മോറിയൽ അവാർഡ് മലയാള സിനിമയിൽ തൻ്റെതായ ഇടം, സംവിധാന രംഗത്തും അഭിനയ രംഗത്തും നേടിയെടുത്ത സംവിധായകനും നടനുമായ ജോണി ആന്റണിക്ക് വേദിയിൽ നൽകി ആദരിക്കും. 1 ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം .
Kerala Association

നാഷ്ണൽ അവാർഡ് ജേതാക്കളായ സംവിധായകൻ ഡോ : ബിജു, സംവിധായകൻ വി. സി. അഭിലാഷ്. ചലച്ചിത്ര നിരൂപകൻ ഡോ : സി. എസ്. വെങ്കിഡേശ്വരൻ എന്നിവരാണ് ഫെസ്റ്റിവൽ ജൂറി അംഗങ്ങൾ. ഗ്രാൻഡ് ജൂറി അവാർഡ്, മികച്ച പ്രവാസി ചിത്രം, മികച്ച പ്രേക്ഷക ചിത്രം, മികച്ച കുട്ടികളുടെ ചിത്രം, മികച്ച സംവിധായകൻ സ്ക്രിപ്റ്റ്, എഡിറ്റർ, ആർട്ട്‌, ശബ്ദമിശ്രണം, മികച്ച നടൻ, മികച്ച നടി, മികച്ച ബാലതാരം, മികച്ച ഛായഗ്രാഹകൻ, മേഖലകളിലാണ് മറ്റു അവാർഡുകൾ .നോട്ടം 2025 ൽ പ്രദർശന വിഭാഗം, മത്സരം വിഭാഗം, ഓപ്പൺ ഫോറം എന്നിങ്ങിനെയാണ് മേളയെ തിരിച്ചിരിക്കുന്നത്.മത്സര വിഭാഗത്തിൽ 34 ചിത്രങ്ങൾ ആണ് ഉള്ളതെന്ന് കേരള അസോസിയേഷൻ ഭാരവാഹികൾ പ്രസിഡന്റ്‌ ബിവിൻ തോമസ് , ഫെസ്റ്റിവൽ ഡയറക്ടർ വിനോദ് വലൂപറമ്പിൽ, ഫെസ്റ്റിവൽ കൺവീനർ മണിക്കുട്ടൻ എടക്കാട്ട് എന്നിവർ പത്ര സമ്മേളനത്തിലൂടെ വ്യക്തമാക്കി. കേരള അസോസിയേഷൻ ട്രഷറർ അനിൽ കെ ജി സ്വാഗതം ആശംസിച്ചു. ഉണ്ണിമായ ഉണ്ണികൃഷ്ണൻ നന്ദി പറഞ്ഞു.ജോയിന്റ് സെക്രട്ടറി മഞ്ജു മോഹൻ , ജനറൽ കോഡിനേറ്റർമാരായ ശ്രീംലാൽ, ഷാജി രഘുവരൻ, വൈസ് പ്രസിഡണ്ട് ശ്രീഹരി കുമാർ , അരീഷ് രാഘവൻ, ബേബി ഔസേഫ് എന്നിവരും പത്ര സമ്മേളനത്തിൽ സന്നിഹിതരായിരുന്നു.
​‍

Ads by Google
Ads by Google
TRENDING NOW